Challenger App

No.1 PSC Learning App

1M+ Downloads
തൊഴിലാളി ക്ഷേമം മുൻനിർത്തി 'വേലക്കാരൻ' എന്ന പത്രം പ്രസിദ്ധീകരിച്ച നവോത്ഥാന നായകൻ ?

Aചരതന്‍ സോളമന്‍

Bവേലുക്കുട്ടി അരയൻ

Cപി.സി.ചാഞ്ചൻ

Dസഹോദരൻ അയ്യപ്പൻ

Answer:

D. സഹോദരൻ അയ്യപ്പൻ

Read Explanation:

വേലക്കാരൻ 

  • സഹോദരൻ അയ്യപ്പൻ ആരംഭിച്ച പത്രം 
  • വേലക്കാരൻ പത്രം ആരംഭിച്ച വർഷം : 1933
  • “ഡെയിലി വർക്കർ” എന്ന ബ്രിട്ടീഷ് പ്രസിദ്ധീകരണത്തിന് മാതൃകയിലാണ് ഇത് ആരംഭിച്ചത് 
  • ആഴ്ചയിൽ മൂന്ന് ദിവസം മാത്രം പ്രസിദ്ധപ്പെടുത്തുന്ന പത്രമായിരുന്നു  വേലക്കാരൻ
  • ചെറായിലെ  കരുത്തലത്തോടിനു സമീപമായിരുന്നു പത്രത്തിന്റെ ഓഫീസ്

Related Questions:

മാതൃഭൂമി പത്രവുമായി ബന്ധപ്പെട്ട താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത്?

1.മാതൃഭൂമി പത്രത്തിന്റെ ടാഗ്‌ലൈൻ "യഥാർത്ഥ പത്രത്തിന്റെ ശക്തി" എന്നാകുന്നു.

2.മാതൃഭൂമി പത്രത്തിന്റെ ആപ്തവാക്യം "ധർമോസ്മത് കുലദൈവതം " എന്നുമാണ്

താഴെ പറയുന്ന നേതാക്കളിൽ ആരാണ്/ആരൊക്കെയാണ് ശ്രീനാരായണ ഗുരുവിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടത്?
i) ഡോ. പല്പു
ii) കുമാരനാശാൻ
iii) നടരാജ ഗുരു
iv) നിത്യ ചൈതന്യയതി
താഴെ നൽകിയിരിക്കുന്ന കോഡുകളിൽ നിന്ന് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക:

പെരിനാട് ലഹള നയിച്ച നേതാവ് ആര്?

തിരുവിതാംകൂറിൽ നടന്ന രാഷ്ട്രീയപ്രക്ഷോഭങ്ങളെ സംബന്ധിച്ച് ശരിയായ പ്രസ്താവന കണ്ടെത്തുക

  1. 1891 ഡോക്ടർ പൽപ്പുവിന്റെ നേതൃത്വത്തിൽ ഈഴവ മെമ്മോറിയൽ
  2. 1896ൽ ബാരിസ്റ്റർ ജിപി പിള്ളയുടെ നേതൃത്വത്തിൽ മലയാളി മെമ്മോറിയൽ
  3. 1932-ൽ സംവരണം ആവശ്യപ്പെട്ട് ക്രിസ്ത്യൻ മുസ്ലിം ഈഴവ സമുദായം ചേർന്ന് നിവർത്തന പ്രക്ഷോഭം

    ചട്ടമ്പിസ്വാമികളും ആയി ബന്ധപ്പെട്ട് താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത് ?

    1. പേട്ടയിൽ രാമൻപിള്ള ആശാന്റെ ജ്ഞാനപ്രജാസാഗരം എന്ന സംഘടനയിലെ സജീവ പ്രവർത്തകനായിരുന്നു ചട്ടമ്പിസ്വാമികൾ. 
    2. സംസ്കൃതത്തിലും വേദോപനിഷത്തുകളിലും യോഗവിദ്യയിലും ചട്ടമ്പിസ്വാമികളുടെ ഗുരു ആയിരുന്നത് സുബ്ബജടാപാടികൾ ആയിരുന്നു.
    3. രാമൻപിള്ള ആശാൻ ജ്ഞാനപ്രജാസാഗരം എന്ന കുടിപ്പള്ളിക്കൂടത്തിൽ പഠിക്കവേ ക്ലാസ് ലീഡർ എന്ന അർത്ഥത്തിൽ ചട്ടമ്പി എന്നായിരുന്നു വിളിച്ചത്, പിന്നീട് ചട്ടമ്പിസ്വാമികൾ എന്ന പേരിൽ അറിയപ്പെട്ടു.