App Logo

No.1 PSC Learning App

1M+ Downloads
ദാരിദ്ര നിർമ്മാർജ്ജനത്തിൻ്റെ ഭാഗമായി കുടുംബശ്രീ പദ്ധതി ആരംഭിച്ച സംസ്ഥാനം?

Aകേരളം

Bകർണാടക

Cതമിഴ്നാട്

Dഒഡീഷ

Answer:

A. കേരളം

Read Explanation:

കുടുംബശ്രീ:

  • 1998 മെയ്‌ 17ന്‌ ഉദ്ഘാടനം ചെയ്യപ്പെട്ട ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പരിപാടി.
  • പരീക്ഷണാടിസ്ഥാനത്തിൽ കുടുംബശ്രീ ആദ്യം നടപ്പിലാക്കിയത് - 1994 ൽ (ആലപ്പുഴ മുനിസിപ്പാലിറ്റി).
  • കുടുംബശ്രീ പദ്ധതി ഉദ്ഘാടനം ചെയ്ത ജില്ല - മലപ്പുറം
  • കുടുംബ്രശീ പദ്ധതി ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി - എ.ബി. വാജ്പേയ്‌
  • നഗരപ്രദേശങ്ങളില്‍ കുടുംബശ്രീ പദ്ധതി പ്രവര്‍ത്തനമാരംഭിച്ചത്‌ - 1999 ഏപ്രില്‍ 1

  • കുടുംബശ്രീ പദ്ധതി ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്‌  State Poverty Eradication Mission (SPEM) എന്ന പേരിലാണ്
  • കുടുംബശ്രീയുടെ ഗവേണിംഗ്‌ ബോഡിയുടെ അധ്യക്ഷന്‍ തദ്ദേശ സ്വയംഭരണ വകുപ്പ്‌ മന്ത്രി ആയിരിക്കും.
  • 'സ്ത്രീകളിലൂടെ കുടുംബങ്ങളിലേയ്ക്ക്‌, കുടുംബങ്ങളിലൂടെ സമുഹത്തിലേയ്ക്ക്‌' എന്നതാണ് കുടുംബശ്രീയുടെ ആപ്തവാക്യം.

Related Questions:

കേരള ജല അതോറിറ്റിയുടെ നേതൃത്വത്തിലാരംഭിക്കുന്ന ആദ്യ കുപ്പിവെള്ള പദ്ധതി ?
താഴെ പറയുന്നതിൽ കേരള പോലീസുമായി ബന്ധമില്ലാത്ത സാമൂഹിക ക്ഷേമ പദ്ധതി ഏതാണ് ?
ലഹരി വിരുദ്ധ പോരാട്ടത്തിൽ അധ്യാപകരുടെ പങ്കാളിത്തം ഉറപ്പാക്കാനും ലഹരി ഉപയോഗത്തിലേക്ക് തിരിയുന്ന കുട്ടികളെ അതിനിൽ നിന്ന് കരകയറ്റുന്നതിനുമായി എക്സൈസ് വകുപ്പ് ആരംഭിച്ച പദ്ധതി ഏതാണ് ?
താഴെപ്പറയുന്ന വിവരണം പരിഗണിക്കുക: "ഒരു സാമ്പത്തിക വർഷത്തിൽ കുറഞ്ഞത് 100 ദിവസത്തേക്കെങ്കിലും തൊഴിലുറപ്പ് നൽകിക്കൊണ്ട് ഗ്രാമീണ കുടുംബങ്ങളുടെ ഉപജീവന സുരക്ഷ വർദ്ധിപ്പിക്കാൻ ഈ പദ്ധതി ശ്രമിക്കുന്നു. താഴെത്തട്ടിലുള്ള സമീപനത്തിലൂടെ പഞ്ചായത്ത് രാജ് സ്ഥാപനങ്ങളെ ശക്തിപ്പെടുത്താനും ഇത് ലക്ഷ്യമിടുന്നു". മുകളിലുള്ള വിവരണം താഴെപ്പറയുന്ന ഏത് സ്‌കീമിന് അനുയോജ്യമാണ്?
പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ സംസ്ഥാന ചീഫ് സെക്രട്ടറിമാരുടെ ദേശീയ കോൺഫറൻസിൽ രാജ്യത്തെ ബെസ്റ്റ് പ്രാക്ടീസായി തിരഞ്ഞെടുത്ത കേരള വ്യവസായ വകുപ്പിന്റെ പദ്ധതി ഏതാണ് ?