App Logo

No.1 PSC Learning App

1M+ Downloads
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള ഏറ്റവും പ്രയാസപ്പെടുന്ന കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കുന്ന ഭക്ഷ്യസുരക്ഷാ പദ്ധതി ഏത് ?

Aസ്വർണ്ണജയന്തി ഷഹാരി റോസ്ഗാർ യോജന

Bഅന്നപൂർണ്ണ

Cഉച്ചഭക്ഷണ പരിപാടി

Dഅന്ത്യോദയ അന്നയോജന

Answer:

D. അന്ത്യോദയ അന്നയോജന

Read Explanation:

അന്ത്യോദയ അന്ന യോജന

  • ഭാരത സർക്കാർ 2000 ഡിസംബർ 25 ന് ആരംഭിച്ച പദ്ധതി
  • ഒമ്പതാം പഞ്ചവത്സരപദ്ധതിയുടെ ഭാഗമായി ആരംഭിച്ച പദ്ധതി
  • ഒരുകോടി ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾക്ക് കുറഞ്ഞ വിലയ്ക്ക് ഭക്ഷ്യധാന്യങ്ങൾ (അരി, ഗോതമ്പ്) ലഭ്യമാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിട്ടത്.
  • രാജസ്ഥാനിലാണ് ഈ പദ്ധതി ആദ്യമായി ആരംഭിച്ചത്.
  • ഇന്ത്യയിലെ പൊതുവിതരണസമ്പ്രദായം വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്.
  • ഇതിൻറെ ചുമതല ഫുഡ്‌ കോർപ്പറേഷൻ ഓഫ് ഇന്ത്യയ്ക്കാണ് (F.C.I)
  • ആരംഭത്തിൽ ഒരു കുടുംബത്തിന് മാസന്തോറും 25 കിലോഗ്രാം ഭക്ഷ്യധാന്യമാണ് ലഭ്യമാക്കിയിരുന്നത്
  • പിന്നീട് 2002 ഏപ്രിൽ മുതൽ ഇത് 35 കിലോഗ്രാമായി വർദ്ധിപ്പിക്കപ്പെട്ടു.

Related Questions:

മാതൃശിശു മരണ നിരക്ക് കുറയ്ക്കുന്നത് ലക്ഷ്യമാക്കി അമ്മയ്ക്കും കുഞ്ഞിനും സൗജന്യ ചികിത്സ ലഭ്യമാക്കുന്നതിനായി 2019 ഒക്ടോബറിൽ ആരംഭിച്ച കേന്ദ്ര സർക്കാർ പദ്ധതി ഏതാണ് ?
In which year the Union Cabinet approved the Pradhan Mantri Fasal Bima Yojana ?
Micro credit, entrepreneurship and empowerment are three important components of:
തൊഴിൽ അന്വേഷകരായ മുതിർന്ന പൗരന്മാർക്ക് മികച്ച തൊഴിൽ ലഭ്യമാക്കുന്നതിന് വേണ്ടി ആരംഭിച്ച പോർട്ടൽ ?
Who are the primary beneficiaries of the Antyodaya Anna Yojana (AAY)?