Challenger App

No.1 PSC Learning App

1M+ Downloads
ദീർഘകാലം നിലനിൽക്കുന്നതും ആവശ്യ സന്ദർഭങ്ങളിൽ പ്രായോഗിക്കാൻ സാധിക്കു ന്നതുമായ മികച്ച പഠനം നടക്കുന്നത്

Aമെച്ചപ്പെട്ടതും വൈവിധ്യമുള്ളതുമായ സന്ദർഭങ്ങളിലെ അനുഭവങ്ങളിലൂടെ

Bവസ്തുതകൾ പലതവണ ആവർത്തിക്കുമ്പോൾ

Cഒരു അനുഭവത്തിന്റെ ആവർത്തനം വഴി

Dഓരോ വസ്തുതകളും ഉറപ്പിച്ചതിന് ശേഷം അടുത്തതിലേക്ക് പോകുമ്പോൾ

Answer:

A. മെച്ചപ്പെട്ടതും വൈവിധ്യമുള്ളതുമായ സന്ദർഭങ്ങളിലെ അനുഭവങ്ങളിലൂടെ

Read Explanation:

പഠനത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ

  1. വൈയക്തിക ചരങ്ങൾ - വ്യക്തിയുമായി ബന്ധപ്പെട്ടവ

  2. പാഠ്യ ചരങ്ങൾ - പാഠ്യ വസ്തുവുമായി ബന്ധപ്പെട്ടവ

  3.  പഠനതന്ത്ര ചരങ്ങൾ - പഠന തന്ത്രവുമായി ബന്ധപ്പെട്ടവ

വൈയക്തിക ചരങ്ങൾ (Individual Variable)

  • പരിപക്വനം 
  • പ്രായം 
  • ലിംഗഭേദം 
  • മുന്നനുഭവങ്ങൾ 
  • ശേഷികൾ 
  • കായികവൈകല്യങ്ങൾ  
  • അഭിപ്രേരണ

 

പാഠ്യ ചരങ്ങൾ (Task Variable)

  • പാഠ്യവസ്തുവിൻ്റെ ദൈര്‍ഘ്യം
  • പാഠ്യവസ്തുവിൻ്റെ കാഠിന്യ നിലവാരം 
  • പാഠ്യവസ്തുവിൻ്റെ അർത്ഥപൂർണത

 

പഠനതന്ത്ര ചരങ്ങൾ (Method Variable)

  • പരിശീലനത്തിൻ്റെ വിതരണം 

(സ്ഥൂല പരിശീലന രീതി 

വിതരണ പരിശീലന രീതി)

  • പഠനത്തിൻ്റെ അളവ് 

(അധിക പഠനം)

  • പഠനത്തിനിടയിൽ ഉരുവിടൽ 
  • സമ്പൂർണ രീതിയും ഭാഗിക രീതിയും 
  • ഇന്ദ്രിയങ്ങളുടെ ഉപയോഗത്തിൽ സ്വീകരിക്കുന്ന തന്ത്രം 

 


Related Questions:

അഭിരുചി ശോധകങ്ങൾ ഏതെല്ലാം ?
അബ്രഹാം മാസ്ലോയുടെ സിദ്ധാന്തപ്രകാരം മമത, സ്വീകരണം, ഭാഗമാവൽ എന്നിവ ഏത് ആവശ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഒരു പഠന സന്ദർഭത്തിൽ ലഭിച്ച അറിവും നൈപുണ്യവും അടുത്ത പഠന സന്ദർഭത്തിൽ സഹായകമാകുന്നു. ഇത് രണ്ടും തുടർന്നു മൂന്നാമത്തെ പഠന സന്ദർഭത്തിൽ ശേഷി വികസനത്തെ സഹായിക്കുന്നു. ഇത്തരം തുടർച്ചയായ പഠന സംക്രമണം അറിയപ്പെടുന്നത്?
സ്പൈറൽ കരിക്കുലം എന്ന ആശയവുമായി ബന്ധപ്പെട്ടുകിടക്കുന്ന പഠന സംക്രമണ രീതി?
കിൻറ്റഗാർട്ടൻ്റെ ഉദ്ദേശ്യങ്ങളിൽപ്പെടുന്നത് ?