App Logo

No.1 PSC Learning App

1M+ Downloads
ദുവാധര്‍ വെള്ളച്ചാട്ടം ഏത് നദിയിൽ സ്ഥിതി ചെയ്യുന്നു ?

Aതാപ്തി

Bഗോദാവരി

Cനർമദ

Dകൃഷ്ണ

Answer:

C. നർമദ

Read Explanation:

ദുവാധര്‍

  • ജബൽപൂരിൽ നർമ്മദ നദിയിൽ സ്ഥിതിചെയ്യുന്ന വെള്ളച്ചാട്ടമാണ് ദുവാധര്‍/ധുവാന്തർ
  • ഈ വെള്ളച്ചാട്ടം 30 മീറ്റർ ഉയരമുള്ളതാണ്.
  • ഈ ജലപാതത്തില്‍ നിന്നുയരുന്ന മഞ്ഞിൽ നിന്നാണ് ഈ വെള്ളച്ചാട്ടത്തിന് ദുവാധര്‍ എന്ന പേര് ലഭിച്ചത്.

നർമ്മദ

  • മധ്യപ്രദേശിലെ അമർകണ്ഡക് പീഠഭൂമിയുടെ പടിഞ്ഞാറൻ ചരിവിൽ 1057 മീറ്റർ ഉയരത്തിൽ നിന്ന് ഉദ്ഭവിക്കുന്നു.
  • മൈക്കലാ പർവ്വത നിരകളാണ് കൃത്യമായി ഇവയുടെ ഉത്ഭവസ്ഥാനം.
  • അറബിക്കടലാണ് നർമ്മദയുടെ പതനസ്ഥാനം.
  • 'സന്തോഷം നൽകുന്നവൾ' എന്നാണ് നർമ്മദ എന്ന വാക്കിനർത്ഥം
  • 1312 കിലോമീറ്റർ നീളമുള്ള നദിയാണ് നർമ്മദ
  • പടിഞ്ഞാറോട്ട് ഒഴുകുന്ന ഉപദ്വീപിയൻ നദികളിലെ ഏറ്റവും വലിയ നദി.
  • പ്രാചീനകാലത്ത് 'രേവ' എന്നാണ് നർമ്മദ അറിയപ്പെട്ടിരുന്നത്.
  • ഭ്രംശ താഴ്വരയിലൂടെ ഒഴുകുന്ന ഏറ്റവും വലിയ നദി.
  • വിന്ധ്യ സത്പുര നിരകളിലൂടെ ഒഴുകുന്ന ഉപദ്വീപിയ നദി.
  • ഇന്ത്യയെ തെക്കേ ഇന്ത്യയെന്നും വടക്കേ ഇന്ത്യ എന്നും വിഭജിക്കുന്ന നദി.
  • 'ഗുജറാത്തിന്റെയും മധ്യപ്രദേശത്തിന്റെയും ജീവരേഖ' എന്നറിയപ്പെടുന്ന നദി
  • ജബൽപൂരിനടുത്ത് നർമ്മദാ നദി സൃഷ്ടിക്കുന്ന വെള്ളച്ചാട്ടമാണ് 'ധുവാന്തർ'.
  • നർമ്മദാനദിയിൽ സ്ഥിതി ചെയ്യുന്ന അതിപ്രശസ്തമായ ഡാം ആണ് 'സർദാർ സരോവർ ഡാം'.

നർമ്മദ നദി ഒഴുകുന്ന പ്രധാന സംസ്ഥാനങ്ങൾ:

  1. മധ്യപ്രദേശ്
  2. ഗുജറാത്ത്
  3. മഹാരാഷ്ട്ര

നർമ്മദയുടെ പ്രധാന പോഷകനദികൾ :

  1. താവ (ഏറ്റവും നീളം കൂടിയ പോഷകനദി)
  2. ബൻജാർ
  3. ഷേർ
  4. ഹിരൺ

Related Questions:

Which Indian waterfall has four distinct falls namely Raja, Rani, Rocket and Roarer in it?
Thoseghar Falls are located in which of the following States in India?
ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം ആയ ജോഗ് ഫാൾസിൻ്റെ ഉയരം എത്ര ?
Which of the following river system created the Jog waterfalls?
ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടം ഏത്?