App Logo

No.1 PSC Learning App

1M+ Downloads
ദുർഘടമായ പ്രദേശങ്ങളുടെ ഉയരം ഭൂസർവ്വേയിലൂടെ പ്രദേശത്തിന്റെ ഉയരം തുടർച്ചയില്ലാത്ത കണ്ടെത്താൻ കഴിയാതെ വരുമ്പോൾ ആ ഭൂപടങ്ങളിൽ സൂചിപ്പിക്കുന്ന രീതി :

Aട്രയാങ്കുലേറ്റഡ് ഹൈറ്റ്

Bകോണ്ടൂർ രേഖകൾ

Cഫോംലൈൻ

Dബെഞ്ച് മാർക്ക്

Answer:

C. ഫോംലൈൻ

Read Explanation:

ധരാതലീയ ഭൂപടങ്ങളിൽ ഉയരം ചിത്രീകരിക്കുന്ന രീതികൾ

കോണ്ടൂർരേഖകൾ

  • സമുദ്രനിരപ്പിൽനിന്ന് ഒരേ ഉയരമുള്ള സ്ഥലങ്ങളെ തമ്മിൽ യോജിപ്പിച്ചു വരയ്ക്കുന്ന സാങ്കൽപ്പികരേഖകളാണ് കോണ്ടൂർ രേഖകൾ.

ഫോം ലൈൻ

  • ദുർഘടമായ പ്രദേശങ്ങളുടെ ഉയരം ഭൂസർവേയിലൂടെ കണ്ടെത്താൻ കഴിയാതെവരുമ്പോൾ ആ പ്രദേശത്തിന്റെ ഉയരം ഭൂപടങ്ങളിൽ തുടർച്ചയില്ലാത്ത രേഖകളാൽ ചിത്രീകരിക്കുന്നു. ഇവ യാണ് ഫോം ലൈനുകൾ

സ്പോട്ട് ഹൈറ്റ്

  • ഒരു പ്രത്യേക സ്ഥാനത്തിന്റെ ഉയരം കാണിക്കുന്നതിനുവേണ്ടി ഭൂപടങ്ങളിൽ കറുത്ത ബിന്ദുവിനോടു ചേർന്ന് ഉയരത്തെ സൂചിപ്പിക്കുന്ന സംഖ്യ രേഖപ്പെടുത്തുന്നതിനെയാണ് സ്പോട്ട് ഹൈറ്റുകൾ എന്നു പറയുന്നത്.
  • കറുത്ത ബിന്ദുക്കൾ ഇല്ലാതെ സംഖ്യ മാത്രമായും രേഖപ്പെടുത്താറുണ്ട്

ട്രയാങ്കുലേറ്റഡ് ഹൈറ്റ്

  • ട്രിഗണോമെട്രിക്കൽ സർവേയിലൂടെ കണ്ടെത്തിയ സ്ഥലത്തിന്റെ ഉയരം 'A' ചിഹ്നത്തോടെ ഭൂപടങ്ങളിൽ രേഖപ്പെടുത്തുന്നു.

ബെഞ്ച് മാർക്ക്

  • ജലസംഭരണികൾ, പ്രധാന കെട്ടിടങ്ങൾ മുതലായവയുടെ ഉയരം BM എന്ന അക്ഷരത്തോടൊപ്പം രേഖപ്പെടുത്തുന്നു.

Related Questions:

ഏത് തരം ഭൂപടങ്ങളാണ് ഇന്ത്യയിൽ 'സർവ്വേ ഓഫ് ഇന്ത്യ മാപ്‌സ്' എന്ന പേരിൽ അറിയപ്പെടുന്നത് ?
ഭൂപടങ്ങളിലെ ചുവപ്പ് നിറം എന്തിനെ പ്രതിനിദാനം ചെയ്യുന്നു ?
ജലസംഭരണികൾ , പ്രധാന കെട്ടിടങ്ങൾ മുതലായ സ്ഥലങ്ങളിൽ ഉയരം ഏത് അക്ഷരത്തോടൊപ്പമാണ് രേഖപ്പെടുത്തുന്നത് ?
റെയിൽപാത , ടെലഫോൺ, ടെലഗ്രാഫ് ലൈനുകൾ എന്നിവയെ സൂചിപ്പിക്കുന്ന നിറമേത് ?
826347 എന്ന ഗ്രിഡ് റഫറന്‍സില്‍ ഈസ്റ്റിംഗിനെ സൂചിപ്പിക്കുന്ന അക്കങ്ങള്‍ ഏത് ?