App Logo

No.1 PSC Learning App

1M+ Downloads
ദേശീയ ഭക്ഷ്യ സുരക്ഷാ നിയമത്തിൽ രാഷ്‌ട്രപതി ഒപ്പുവച്ചത് എന്നാണ് ?

A2013 സെപ്റ്റംബർ 12

B2013 ജൂൺ 13

C2013 ആഗസ്റ്റ് 13

D2012 സെപ്റ്റംബർ 13

Answer:

A. 2013 സെപ്റ്റംബർ 12

Read Explanation:

  • ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം 2013 (National Food Security Act - NFSA, 2013) എന്നത് ഇന്ത്യയിലെ ജനങ്ങൾക്ക് പോഷകസമൃദ്ധമായ ഭക്ഷണം ന്യായവിലയ്ക്ക് ലഭ്യമാക്കാനുള്ള നിയമപരമായ അവകാശം ഉറപ്പാക്കുന്ന സുപ്രധാന നിയമമാണ്.

  • ഓരോ പൗരനും മാന്യമായി ജീവിക്കാൻ ആവശ്യമായത്ര ഗുണമേന്മയുള്ള ഭക്ഷണം മിതമായ വിലയിൽ ലഭ്യമാക്കുക എന്നതാണ് ഈ നിയമത്തിന്റെ പ്രധാന ലക്ഷ്യം.

  • ഇന്ത്യയിലെ ജനസംഖ്യയിൽ 70 ശതമാനത്തിന് നിയമംമൂലം ഭക്ഷ്യധാന്യം ഉറപ്പാക്കുന്നതാണ് ഭക്ഷ്യസുരക്ഷാ ബിൽ.

  • ഭക്ഷ്യ സുരക്ഷാ ബിൽ ലോക്സഭ പാസ്സാക്കിയത് : 2013ആഗസ്റ്റ് 26

  • ഭക്ഷ്യ സുരക്ഷാ ബിൽ രാജ്യസഭ പാസ്സാക്കിയത് : 2013 സെപ്റ്റംബർ 2

  • ഭക്ഷ്യ സുരക്ഷാ നിയമത്തിൽ രാഷ്‌ട്രപതി ഒപ്പുവച്ചത് : 2013 സെപ്റ്റംബർ 12

     

     


Related Questions:

കേന്ദ്ര സർക്കാരിന്റെ സാമൂഹ്യക്ഷേമ , ദരിദ്ര നിർമ്മാർജ്ജന പ്രവർത്തനങ്ങളുടെ പ്രാഥമികമായ പരിപാടി ?

സപ്ലൈകോയുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന കണ്ടെത്തുക:

i) കേരളാ സർക്കാർ ഉടമസ്ഥതയിൽ പൊതു വിതരണ രംഗത്ത് പ്രവർത്തിക്കുന്ന കമ്പനിയാണ് സപ്ലൈകോ.

ii) ഇന്ത്യൻ കമ്പനീസ് ആക്ട് 1956 അനുസരിച്ചാണ് സപ്ലൈക്കോ പ്രവർത്തിക്കുന്നത്

iii) സപ്ലൈക്കോ സ്ഥാപിതമായത് 1974ലാണ്

iv) സപ്ലൈക്കോയുടെ ആസ്ഥാനം തിരുവനന്തപുരം മാവേലി ഭവനാണ്.

സാമൂഹികമായും സാമ്പത്തികമായും ഏറ്റവും പിന്നോക്കം നിൽക്കുന്ന AAY വിഭാഗത്തിന് നൽകുന്ന കാർഡിന്റെ നിറം എന്താണ് ?
നെല്ലു സംഭരണത്തിനായി സപ്ലെകോയുടെ നേതൃത്വത്തിൽ ആരംഭിച്ച വെബ്സൈറ്റ് ?
അന്ത്യോദയ അന്നയോജന വിഭാഗത്തിൽപ്പെട്ട റേഷൻ കാർഡിന് പ്രതിമാസം എത്രകിലോഗ്രാം ഭക്ഷ്യധാന്യത്തിന് അർഹതയുണ്ട് ?