Challenger App

No.1 PSC Learning App

1M+ Downloads
ദേശീയ ഭക്ഷ്യ സുരക്ഷാ നിയമത്തിൽ രാഷ്‌ട്രപതി ഒപ്പുവച്ചത് എന്നാണ് ?

A2013 സെപ്റ്റംബർ 12

B2013 ജൂൺ 13

C2013 ആഗസ്റ്റ് 13

D2012 സെപ്റ്റംബർ 13

Answer:

A. 2013 സെപ്റ്റംബർ 12

Read Explanation:

  • ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം 2013 (National Food Security Act - NFSA, 2013) എന്നത് ഇന്ത്യയിലെ ജനങ്ങൾക്ക് പോഷകസമൃദ്ധമായ ഭക്ഷണം ന്യായവിലയ്ക്ക് ലഭ്യമാക്കാനുള്ള നിയമപരമായ അവകാശം ഉറപ്പാക്കുന്ന സുപ്രധാന നിയമമാണ്.

  • ഓരോ പൗരനും മാന്യമായി ജീവിക്കാൻ ആവശ്യമായത്ര ഗുണമേന്മയുള്ള ഭക്ഷണം മിതമായ വിലയിൽ ലഭ്യമാക്കുക എന്നതാണ് ഈ നിയമത്തിന്റെ പ്രധാന ലക്ഷ്യം.

  • ഇന്ത്യയിലെ ജനസംഖ്യയിൽ 70 ശതമാനത്തിന് നിയമംമൂലം ഭക്ഷ്യധാന്യം ഉറപ്പാക്കുന്നതാണ് ഭക്ഷ്യസുരക്ഷാ ബിൽ.

  • ഭക്ഷ്യ സുരക്ഷാ ബിൽ ലോക്സഭ പാസ്സാക്കിയത് : 2013ആഗസ്റ്റ് 26

  • ഭക്ഷ്യ സുരക്ഷാ ബിൽ രാജ്യസഭ പാസ്സാക്കിയത് : 2013 സെപ്റ്റംബർ 2

  • ഭക്ഷ്യ സുരക്ഷാ നിയമത്തിൽ രാഷ്‌ട്രപതി ഒപ്പുവച്ചത് : 2013 സെപ്റ്റംബർ 12

     

     


Related Questions:

ഒരു വ്യക്തിക്ക് ഒരു ദിവസം 370 ഗ്രാം ഭക്ഷ്യ ദാന്യങ്ങൾ എന്ന ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് കണക്ക് പ്രകാരം കേരളത്തിലെ ഒരു വ്യക്തിക്ക് പ്രതിമാസം ലഭ്യമാക്കേണ്ട ഭക്ഷ്യ ധാന്യം ?
ഭക്ഷ്യ സുരക്ഷ സംബന്ധിച്ച പരാതികൾ പൊതുജനങ്ങൾക്ക് അറിയിക്കാൻ വേണ്ടി കൺസ്യുമർ പ്രൊട്ടക്ഷൻ ഫോറം എന്ന പേരിൽ മൊബൈൽ ആപ്പ് പുറത്തിറക്കിയ നഗരസഭ ?
കേരളത്തിൽ സാർവ്വത്രികവും നിയമവിധേയവുമായ റേഷനിങ് സംവിധാനം നിലവിൽ വന്ന വർഷം ഏതാണ് ?

പൊതുവിതരണ സമ്പ്രദായത്തിന്റെ ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട് താഴെ നല്കിയവയിൽ ശരിയായത് ഏത് ?

i) വിലസ്ഥിരത നിലനിർത്തുന്നു

ii) ഭക്ഷ്യ വസ്തുക്കളുടെ ദൗർബല്യം പരിഹരിക്കുന്നതിനുള്ള റേഷനിംഗ് സംവിധാനം. 

iii) സ്വകാര്യ കച്ചവടത്തെ നിയന്ത്രിക്കുന്നു. 

iv)സാമൂഹ്യ നീതി ഉറപ്പാക്കിക്കൊണ്ട് സുസ്ഥിര വികസനം ഉറപ്പുവരുത്തുന്നു.

സാമൂഹികമായും സാമ്പത്തികമായും ഏറ്റവും പിന്നോക്കം നിൽക്കുന്ന AAY വിഭാഗത്തിന് നൽകുന്ന കാർഡിന്റെ നിറം എന്താണ് ?