ദ്രവബുദ്ധി ഉച്ചസ്ഥായിയിൽ എത്തുന്നത് ഏത് കാലഘട്ടത്തിലാണ് ?
Aശൈശവാരംഭത്തിൽ
Bബാല്യാരംഭത്തിൽ
Cയൗവ്വനാരംഭത്തിൽ
Dഇവയൊന്നുമല്ല
Answer:
C. യൗവ്വനാരംഭത്തിൽ
Read Explanation:
റെയ്മണ്ട് കേറ്റലിന്റെ സിദ്ധാന്തം
- ബുദ്ധിയുമായി ബന്ധപ്പെട്ട് ആദ്യമായി ഒരു വൈജ്ഞാനിക സിദ്ധാന്തം ആവിഷ്കരിച്ചത് - റെയ്മണ്ട് കാറ്റൽ (Raymond Cattell)
- അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ബുദ്ധി ശക്തിക്ക് രണ്ട് തലങ്ങൾ ഉണ്ട്.
- ഖരബുദ്ധി (Crystallized Intelligence)
- ദ്രവബുദ്ധി (Fluid Intelligence)
ഖര ബുദ്ധി
- നേരത്തെ നേടിയ അറിവ്, നൈപുണി, അനുഭവങ്ങള്‍ എന്നിവ പ്രയോജനപ്പെടുത്തി പ്രശ്നം പരിഹരിക്കുന്നതിന് സഹായിക്കുന്ന ബുദ്ധി.
- ആഴത്തിലുള്ളതും വിശാലവുമായ പൊതുവിജ്ഞാനം, പദപരിചയം, സംഖ്യാബോധം തുടങ്ങിയവ ഇവിടെ പ്രയോജനപ്പെടുത്തുന്നു.
- ക്ലാസ് റൂം പരീക്ഷകൾ, വ്യത്യസ്തമായ സാമൂഹിക സാഹചര്യങ്ങളിൽ ഇടപെടൽ, എന്നിവ ഖരബുദ്ധിയിൽ ഉൾപ്പെടുന്നു.
- ദീര്‍ഘകാല ഓര്‍മ ഖര ബുദ്ധിയെ സഹായിക്കുന്നു.
- വിദ്യാഭ്യാസ അനുഭവങ്ങളും ഇത് വികസിപ്പിക്കുന്ന ഈ ബുദ്ധി ജീവിത്തിലുടനീളം വര്‍ധിച്ചുകൊണ്ടിരിക്കുന്നു.
ദ്രവ ബുദ്ധി
- നൈസ്സർഗികമായി (സഹജമായി) ലഭിക്കുന്ന കഴിവ്.
- മുന്നേ നേടിയ അറിവ് പ്രയോജനപ്പെടുത്താതെ തന്നെ, പുതിയ സന്ദര്‍ഭങ്ങളില്‍ യുക്തിപരമായി ചിന്തിക്കാനും പ്രശ്നങ്ങള്‍ പരിഹരിക്കാനും സഹായിക്കുന്ന ബുദ്ധി.
- ഉൾക്കാഴ്ച, സമാനത കണ്ടെത്തുക, ആശയ രൂപീ കരണത്തിനുള്ള കഴിവ്, പുതിയ പ്രശ്നങ്ങള്‍ അപഗ്രഥിക്കുക, പാറ്റേണുകളും ബന്ധങ്ങളും കണ്ടെത്തുക, യുക്തിയുപയോഗിച്ച് പ്രശ്നപരിഹാരത്തിലേക്കു നീങ്ങുക എന്നിവയ്‌ക്കെല്ലാം ദ്രവ ബുദ്ധി സഹായിക്കുന്നു.
-
ഈ ബുദ്ധിക്ക് ജീവശാസ്ത്രപരമായ അടിത്തറയുണ്ട്.
- ദ്രവബുദ്ധി ജന്മസിദ്ധമാണ് ഒരു വ്യക്തിയിൽ അന്തർലയിച്ചിരിക്കുന്നതും സാമാന്യമായതുമായ കഴിവാണ് ദ്രവബുദ്ധി.
-
ഇത് യൗവനാരംഭത്തോടെ ഉച്ചസ്ഥായിയിലെത്തുന്നു. ഇരുപത് വയസിനു ശേഷം ദ്രവബുദ്ധിയുടെ വളർച്ചാ നിരക്ക് കുറയുന്നു.
-
ശാസ്ത്ര - ഗണിതശാസ്ത്ര പ്രശ്നങ്ങള്‍ പരിഹരിക്കുമ്പോള്‍ പ്രധാനമായും ഈ ബുദ്ധിഘടകമാണ് പ്രവര്‍ത്തിക്കുന്നത്.
- ഉദാ: Maths Puzzles
- സ്പിയർമാന്റെ G ഘടകവുമായി ദ്രവബുദ്ധിയെ ബന്ധപ്പെടുത്താം.
- ദ്രവബുദ്ധിയിൽ Inductive Reasoning ഉം Deductive Reasoning ഉം ഉൾക്കൊള്ളുന്നു.