App Logo

No.1 PSC Learning App

1M+ Downloads
ദ്രാവക രൂപത്തിലുള്ള ഹൈഡ്രജൻ, ഓക്സിജൻ, നൈട്രജൻ ഇവ ഉല്പാദിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന സാങ്കേതികവിദ്യ ?

Aഅഡ്സൊപ്ഷൻ

Bഡിസ്റ്റിലേഷൻ

Cക്രയോജനിക്സ്

Dഇലക്ട്രോളിസിസ്

Answer:

C. ക്രയോജനിക്സ്

Read Explanation:

ക്രയോജനിക്സ്

  • താഴ്ന്ന താപനിലയെക്കുറിച്ചും അത് സൃഷ്ടിക്കുന്നതിനെ കുറിച്ചുമുള്ള പഠനമാണ് ക്രയോജനിക്സ്.
  • ദ്രാവക രൂപത്തിലുള്ള ഹൈഡ്രജൻ, ഓക്സിജൻ, നൈട്രജൻ ഇവ ഉല്പാദിപ്പിക്കുന്നതും LNG (Liquified Natural Gas) ഉല്പാദിപ്പിക്കുന്നതും ക്രയോജനിക്സ് സാങ്കേതികവിദ്യ ഉപയോഗിച്ചിട്ടാണ്.
  • ദ്രാവക ഹൈഡ്രജൻ റോക്കറ്റുകളിൽ ഇന്ധനമായി ഉപയോഗിക്കുന്നു

Related Questions:

ഒരു നിശ്ചിത അളവിലുള്ള ദ്രവ്യമാണ് അതിന്റെ ചുറ്റുപാടിൽ നിന്നും ഒരു യഥാർത്ഥ അല്ലെങ്കിൽ സാങ്കൽപ്പിക അതിർത്തിയാൽ വേർതിരിച്ചിരിക്കുന്ന സിസ്റ്റം ഏത്?
ഒരു പദാർത്ഥത്തിൻറെ എല്ലാ തന്മാത്രയുടേയും ആകെ ഗതികോർജ്ജത്തിൻറെ അളവ് ?
കത്തുന്ന ബൾബിനു താഴെ നില്കുന്നയാൾക്കു ചൂടനുഭവപ്പെടുന്നത് ഏതു താപപ്രേഷണ രീതിവഴിയാണ് ?
200 C ഉള്ള 60 g ജലവും 600 C ഉള്ള 20 g ജലവും കൂട്ടി കലർത്തിയാൽ പരിണത താപനില കണക്കാക്കുക
300 K താപനിലയിൽ സ്ഥതിചെയ്യുന്ന 1 kg ജലത്തിനും 1 kg വെളിച്ചെണ്ണയ്ക്കും 4200 J താപം നൽകുന്നു. ഇവയുടെ പുതിയ താപനില കണ്ടെത്തുക .