ജീവശാസ്ത്രത്തിൽ ശാസ്ത്രീയ വർഗ്ഗീകരണത്തിലെ അടിസ്ഥാനഘടകവും ഏറ്റവും ചെറിയ വർഗ്ഗീകരണതലവുമാണ് സ്പീഷീസ്.
ഹയരാർക്കിയൽ സിസ്റ്റം ഉപയോഗിച്ചാണ് സാധാരണ ജീവികളെ വർഗ്ഗീകരിക്കുന്നത്. ലിനേയസ് ആണ് ഈ സിസ്റ്റത്തിന്റെ ഉപജ്ഞതാവ്. ഇപ്രകാരം ജീവിവർഗ്ഗത്തെ പ്രധാനമായും ഏഴു ഗണങ്ങളായി തിരിക്കുന്നു. കിങ്ഡം, ഫൈലം, ക്ലാസ്സ്, ഓർഡർ, ഫാമിലി, ജീനസ്, സ്പീഷിസ് എന്നിവയാണ് ഏഴു ഗണങ്ങൾ.