Challenger App

No.1 PSC Learning App

1M+ Downloads
ധാതു നിക്ഷേപം കണ്ടെത്താന്‍ ചെറുവിമാനങ്ങള്‍ ഉപയോഗിച്ചുള്ള എയ്‌റോ ജിയോ ഫിസിക്കല്‍ സര്‍വേ നടത്തുന്ന മന്ത്രാലയം ?

Aസംസ്ഥാന ഊർജ്ജ വകുപ്പ്

Bകേന്ദ്ര ഖനി മന്ത്രാലയം

Cഭൂമിശാസ്ത്ര സർവ്വേ വകുപ്പ്

Dവ്യോമഗതാഗത മന്ത്രാലയം

Answer:

B. കേന്ദ്ര ഖനി മന്ത്രാലയം

Read Explanation:

  • • സര്‍വേയ്ക്ക് നേതൃത്വം നല്‍കുന്നത്.- ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ

    • ചെറു വിമാനത്തില്‍ മാഗ്നറ്റിക് സ്‌പെക്ട്രോമെട്രിക സെന്‍സറുകള്‍ ഘടിപ്പിച്ചാണ് സര്‍വേ നടത്തുന്നത്.

    • കൊബാള്‍ട്ട്, കോപ്പര്‍, ഇന്‍ഡിയം, ലിഥിയം, നിക്കല്‍, അയണ്‍, ക്രോമിയം, സ്വര്‍ണം, യുറേനിയം, തോറിയം തുടങ്ങിയവ കണ്ടെത്താനാകും

    • എയ്‌റോ ജിയോ ഫിസിക്കല്‍ സര്‍വേയിലൂടെ കര്‍ണാടകയിലും ജാര്‍ഖണ്ഡിലും സ്വര്‍ണവും രാജസ്ഥാനില്‍ ലിഥിയവും കണ്ടെത്തി.

    • ഇന്ത്യയില്‍ 2017-ല്‍ ആരംഭിച്ച സര്‍വേ കേരളത്തില്‍ ആദ്യമായി നടത്തിയത് 2025 ഡിസംബറില്‍ കാസര്‍കോഡ് ജില്ലയില്‍ ആണ്


Related Questions:

കേരള സർക്കാർ പങ്കാളിത്തമുള്ള ഓൺലൈൻ ടാക്സി സർവീസ് ?
പൊതുമരാമത്ത് വകുപ്പിന്റെ നിർമാണ പ്രവർത്തനങ്ങൾ പൊതുജനങ്ങൾക്ക് അറിയുന്നതിനായി നടപ്പിലാക്കുന്ന പ്രോജക്ട് മാനേജ്മെന്റ് സിസ്റ്റം ?
കേരളത്തിലെ ഗ്രാമപഞ്ചായത്തുകളിലെ എൻജിനീയറിങ് വിഭാഗത്തിലെ ക്രമക്കേട് കണ്ടെത്താൻ വേണ്ടി വിജിലൻസ് നടത്തിയ പരിശോധന ഏത് ?
കേരളത്തിൽ "ഗ്ലോബൽ ഡെയറി വില്ലേജ്" നിലവിൽ വരുന്ന നിയോജകമണ്ഡലം ?
കേരളത്തിൽ ' ഇന്റർനാഷണൽ ആയുർവേദിക് റിസർച്ച് ഇൻസ്റ്റിട്യൂട്ട് ' നിലവിൽ വരുന്നത് എവിടെയാണ് ?