Challenger App

No.1 PSC Learning App

1M+ Downloads

ധാതുക്കളുടെ ഭൗതികപരമായ സവിശേഷതകളുമായി ബന്ധപ്പെട്ട് നൽകിയിരിക്കുന്ന ശരിയായ പ്രസ്താവനകൾ കണ്ടെത്തുക :

  1. ചെറുകണികകളുടെ ആന്തരിക ക്രമീകരണത്തിന്റെ ഫലമായി ധാതുക്കൾക്ക് ബാഹ്യ പരൽ രൂപം ലഭിക്കുന്നു
  2. ഒരു ധാതുവിന്റെ പൊടിയുടെ നിറമാണ് ധൂളീവർണം. ഇത് എപ്പോഴും ധാതുവിന്റെ നിറത്തിൽ നിന്ന് വ്യത്യസ്തമായിരിക്കും
  3. ഒരു നിശ്ചിതദിശയിൽ പൊട്ടി താരതമ്യേന ഒരു പരന്ന പ്രതലം സൃഷ്ടിക്കാനുള്ള ധാതുക്കളുടെ പ്രവണത വിദളനം (Cleavage) എന്നറിയപ്പെടുന്നു

    Aഎല്ലാം ശരി

    Bi, iii ശരി

    Ci തെറ്റ്, ii ശരി

    Di, ii ശരി

    Answer:

    B. i, iii ശരി

    Read Explanation:

    ധാതുക്കളുടെ ഭൗതിക സവിശേഷതകൾ

    • ബാഹ്യപരൽരൂപം (External Crystal form):
      • ചെറുകണികകളുടെ ആന്തരികമായ ക്രമികരണത്താൽ രൂപം കൊള്ളുന്നത്.
      • ഉദാ: ക്യൂബ്, അഷ്ട‌മുഖപിണ്ഡം, ഷഡ്ഭുജസ്‌ഫടികം (Hexagonal Prisms)
    • വിദളനം (Cleavage):
      • ഒരു നിശ്ചിതദിശയിൽ പൊട്ടി താരതമ്യേന ഒരു പരന്നപ്ര തലം സൃഷ്ടിക്കാനുള്ള ധാതുക്കളുടെ പ്രവണത
      • ചെറുകണികകളുടെ ആന്തരികക്രമീകരണത്തിൻ്റെ ഫലമായിട്ടാണ് ഇതും  സംഭവിക്കുന്നത്
    • പൊട്ടൽ (Fracture):
      • ക്രിസ്റ്റലുകൾ ക്രമരഹിതമായി പിളർപ്പിൻ്റെ പ്രതലത്തിലൂടെ അല്ലാതെ പൊട്ടുന്നു.
      • ക്രിസ്റ്റലിനുള്ളിലെ തന്മാത്രകളുടെ സങ്കീർണമായ ക്രമീകരണമാണ് ഇതിന് കാരണം.
    • ദ്യുതി/തിളക്കം (Lustre):
      • ഒരു വസ്തുവിന് അവയുടെ നിറത്തിനുപരി ലോഹങ്ങളുടെയോ പട്ടിന്റേയോ മറ്റു മിനുസതലങ്ങൾക്കോ സമാനമായ രീതിയിലുള്ള തിളക്കമുണ്ടാകും.
    • നിറം (Color):
      • ചില ധാതുക്കളുടെ നിറം അവയുടെ ആന്തരികതന്മാത്രഘടനയാൽ സൃഷ്ടിക്കപ്പെടുന്നവയാണ്.
      • അത്തരം ധാതുകൾക്ക് ഉദാഹരണങ്ങളാണ് മാലക്കൈറ്റ്, അസുറൈറ്റ്, ചാൽക്കോപൈറ്റൈറ്റ് തുടങ്ങിയവ.
      • എന്നാൽ മറ്റുചില ധാതുക്കൾക്ക് അവയുടെ നിറം നൽകുന്നത് അവയിൽ അടങ്ങിയിരിക്കുന്ന മാലിന്യങ്ങളാണ്.
      • ഉദാ: ക്വാർട്സ്, വെളുപ്പ്, പച്ച, ചുവപ്പ്, മഞ്ഞ എന്നീ നിറങ്ങളിൽ കാണപ്പെടുന്നത് അവയിൽ അടങ്ങിയിരിക്കുന്ന മാലിന്യങ്ങളാ ലാണ്.
    • ധൂളിവർണം (Streak):
      • ഒരു ധാതുവിന്റെ പൊടിയുടെ നിറമാണ് ധൂളീവർണം.
      • ഇത് ധാതുവിന്റെ അതേ നിറമോ വ്യത്യസ്ത‌ നിറമോ ആകാം.
      • മാലക്കൈറ്റിനും അത് മാറ്റു നോക്കുമ്പോൾ ഉണ്ടാകുന്ന പൊടിക്കും പച്ചനിറമാണ്.
      • ഫ്ളൂറൈറ്റിന് പർപ്പിളോ പച്ചയോ നിറമാണ്.
      • പക്ഷേ അതിന്റെ പൊടിക്കു വെളുപ്പു നിറമായിരിക്കും.
    • സുതാര്യത (Transparency): 
      • പ്രകാശത്തെ കടത്തിവിടാനുള്ള കഴിവിനനുസരിച്ച് ധാതുക്കൾ മൂന്നു വിധമുണ്ട്.
      • 1) സുതാര്യമായവ ( പ്രകാശത്തെ പൂർണമായും കടത്തിവിടുന്നവ )
      • 2) അർദ്ധതാര്യമായവ ( പ്രകാശത്തെ  ഭാഗികമായി കടത്തിവിടുന്നവ )
      • 3) അതാര്യമായവ പ്രകാശം കടത്തിവിടാത്തവ )
    • ഘടന Structure):
      • പരലുകളുടെ  സവിശേഷമായ ക്രമീകരണമാണ് അവയുടെ ഘടനയ്ക്ക് കാരണം.
      • പരലുകൾ നേർത്തതോ സാമാന്യം വലിപ്പമുള്ളതോ നല്ല വലിപ്പമുള്ളതോ ആവാം.
      • നാരുകളായുള്ള ഘടനയും ഉണ്ടാകാറുണ്ട്.
    • കാഠിന്യം (Hardness):
      • ഉരസലിനെ പ്രതിരോധിക്കാനുള്ള ധാതുക്കളുടെ ശേഷിയാണ് കാഠിന്യം. 10 \
    • ആപേക്ഷികസാന്ദ്രത:
      • ഒരു വസ്തു‌വിന്റെ ഭാരവും തുല്യവ്യാപ്തമുള്ള ജലത്തിന്റെ ഭാരവും തമ്മിലുള്ള അനുപാതം; ഒരു വസ്‌തുവിൻറെ ഭാരം വായുവിലും ജലത്തിലും കണക്കാക്കുക.
      • ഭാരവ്യത്യാസം കാണുക.
      • വായുവിലെ ഭാരത്തെ ഭാരവ്യത്യാസംകൊണ്ട് ഹരിച്ചാൽ ആപേക്ഷിക സാന്ദ്രത കിട്ടും.
      • ഡയമണ്ട്പോലുള്ള ധാതുക്കൾക്ക് ഉയർന്ന ആപേക്ഷികസാന്ദ്രതയും ചോക്ക്, ടാൽക്ക് പോലുള്ളവയ്ക്ക് കുറഞ്ഞ ആപേക്ഷികസാന്ദ്രതയുമാണുള്ളത്

    Related Questions:

    Q. വൻകര വിസ്ഥാപന സിദ്ധാന്തത്തെ കുറിച്ച് ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക:

    1. വൻകര വിസ്ഥാപന സിദ്ധാന്തം ആവിഷ്കരിച്ചത്, ഫ്രഞ്ച് ഭൂമിശാസ്ത്രജ്ഞനായ ആന്റോണിയോ പെല്ലഗ്രിനി ആണ്.
    2. വൻകര വിസ്ഥാപന സിദ്ധാന്തത്തെക്കുറിച്ചുള്ള സാധ്യത, ആദ്യമായി നിർദ്ദേശിച്ച ഡച്ച് ഭൂപട നിർമ്മാതാവായ, എബ്രഹാം ഓർട്ടേലിയസ് ആണ്.
    3. മൂന്ന് വൻകരകളെ ഒരുമിച്ച് ചേർത്തു കൊണ്ട്, ഭൂപടം തയ്യാറാക്കിയത് ജർമൻ ഭൂമിശാസ്ത്രജ്ഞനായ, ആൽഫ്രഡ് വെഗ്നർ ആണ്.
    4. കടൽത്തറയെ ഉൾക്കൊള്ളുന്ന സിയാൽ മണ്ഡലത്തിന് മുകളിലൂടെ, വൻകരയെ ഉൾക്കൊള്ളുന്ന സിമ മണ്ഡലം ഒഴുകി നീങ്ങുന്നു.
      ഉഷ്ണമേഖല വാനശാസ്ത്രത്തിൻ്റെ (Tropical Forestry) പിതാവ് എന്നറിയപ്പെടുന്നത് ആര് ?

      ഫലകചലനത്താൽ രൂപപ്പെട്ട ഭൂരൂപങ്ങൾക്ക് ഉദാഹരണം ഇവയിൽ ഏതെല്ലാമാണ് ?

      1. ഹിമാലയം 
      2. ജപ്പാന്റെ രൂപവൽക്കരണം
      3. ആന്റീസ് മലനിരകൾ
      4. ചെങ്കടൽ രൂപീകരണം
        ഇവയിൽ ഛേദകസീമയുടെ ഉദാഹരണം ഏതാണ് ?

        താഴെ പറയുന്ന പ്രസ്താവനകളിൽ പസഫിക് സമുദ്രവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?   

        1. ഇംഗ്ലീഷ് അക്ഷരമാലയിലെ ' S ' ആകൃതിയിൽ കാണപ്പെടുന്ന സമുദ്രം   
        2. 4280 മീറ്റർ ശരാശരി ആഴമുള്ള പസഫിക് സമുദ്രത്തിലെ ഏറ്റവും ആഴം കൂടിയ ഭാഗത്ത് 11034 മീറ്റർ താഴ്ച്ച ഉണ്ട്   
        3. പസഫിക് സമുദ്രത്തെ അറ്റ്ലാന്റിക് സമുദ്രത്തിൽ നിന്നും വേർതിരിക്കുന്ന പനാമ കനാൽ പസഫിക്കിന്റെ കവാടം എന്നറിയപ്പെടുന്നു   
        4. അഗ്നിപർവ്വത സ്ഫോടനങ്ങളുടെയും ഭൂകമ്പങ്ങളുടെയും സാന്നിധ്യത്താൽ ശ്രദ്ധേയമായ റിങ് ഓഫ് ഫയർ എന്ന മേഖല സ്ഥിതി ചെയ്യുന്നത് പസഫിക് സമുദ്രത്തിലാണ്