App Logo

No.1 PSC Learning App

1M+ Downloads
നക്ഷത്രത്തിന്റെ മിന്നിത്തിളക്കത്തിനു കാരണം

Aപ്രകാശ രശ്മിയുടെ ക്രമരഹിതമായ അപവർത്തനം

Bപ്രകാശ രശ്മിയുടെ പ്രതിഫലനം

Cപ്രകാശ രശ്മിയുടെ പ്രകീർണനം

Dപ്രകാശ രശ്മിയുടെ വിസരണം

Answer:

A. പ്രകാശ രശ്മിയുടെ ക്രമരഹിതമായ അപവർത്തനം

Read Explanation:

നക്ഷത്രങ്ങൾ മിന്നിത്തിളങ്ങാൻ കാരണം എന്തായിരിക്കും?

Screenshot 2024-11-14 at 5.00.05 PM.png

  • നക്ഷത്രങ്ങൾ ഗ്രഹങ്ങളെ അപേക്ഷിച്ച് താരതമ്യേന വളരെ അകലെയായതിനാൽ, അവ പ്രകാശിത ബിന്ദുക്കൾ പോലെ കാണപ്പെടുന്നു.

  • നക്ഷത്രത്തിൽ നിന്ന് വരുന്ന പ്രകാശം, ഭൗമാന്തരീക്ഷത്തിലൂടെ സഞ്ചരിച്ചാണ് കണ്ണിൽ എത്തുന്നത്.

  • അന്തരീക്ഷപാളികളുടെ ഭൗതിക സാഹചര്യം നിരന്തരം മാറിക്കൊണ്ടിരിക്കുന്നതിനാൽ, പ്രകാശം കടന്നുവരുന്ന മാധ്യമത്തിന്റെ പ്രകാശിക സാന്ദ്രത മാറിക്കൊണ്ടേയിരിക്കും.

  • ഇതു കാരണം പ്രകാശ രശ്മിക്ക് ക്രമരഹിതമായ അപവർത്തനം സംഭവിക്കുന്നു.

  • അതിനാൽ നക്ഷത്രങ്ങളിൽ നിന്നുവരുന്ന പ്രകാശ കിരണങ്ങൾ, പലതവണ ക്രമരഹിത അപവർത്തനത്തിനു ശേഷം, കണ്ണിൽ പതിക്കുമ്പോൾ, നക്ഷത്രത്തെ ഒരേ സ്ഥാനത്ത് തുടർച്ചയായി കാണാൻ കഴിയുന്നില്ല.

  • ഇതാണ് നക്ഷത്രത്തിന്റെ മിന്നിത്തിളക്കത്തിനു കാരണം.

Screenshot 2024-11-14 at 5.07.17 PM.png

Related Questions:

ശൂന്യതയിലൂടെയുള്ള പ്രകാശവേഗം എത്രയാണ് ?
ഒരു ജലാശയത്തിന്റെ അടിത്തട്ട് അകലെ നിന്ന് നോക്കുമ്പോൾ, അടുത്തു നിന്ന് നോക്കുമ്പോൾ കാണുന്നതിനേക്കാൾ കൂടുതൽ ഉയർന്നതായി തോന്നുന്നത് ഏത് പ്രകാശ പ്രതിഭാസമാണ് ?
രണ്ട് മാധ്യമങ്ങളുടെ വിഭജനതലത്തിലേക്കു വന്നു പതിക്കുന്ന പ്രകാശ രശ്മിയെ ---- എന്ന് വിളിക്കുന്നു.
മാധ്യമത്തിലൂടെയുള്ള ഒരു പ്രകാശ വേഗത്തെ സ്വാധീനിക്കാനുള്ള, മാധ്യമത്തിന്റെ കഴിവിനെ, മാധ്യമത്തിന്റെ ---- എന്ന് പറയുന്നു.
പ്രകാശം ഒരു മാധ്യമത്തിൽ നിന്ന് മറ്റൊരു മാധ്യമത്തിലേക്ക് പ്രവേശിക്കുമ്പോൾ, പതന രശ്മി, അപവർത്തന രശ്മി, പതനബിന്ദുവിലെ ലംബം എന്നിവ ---- ആയിരിക്കും.