'നവരാത്രി' ഏത് ദേവതയുമായി ബന്ധപ്പെട്ട ഉത്സവാഘോഷം ആണ് ?
Aസുബ്രമണ്യൻ
Bശ്രീരാമൻ
Cആദിപരാശക്തി
Dപരമശിവൻ
Answer:
C. ആദിപരാശക്തി
Read Explanation:
- ആദിപരാശക്തിയെ വിവിധ ഭാവങ്ങളിൽ ആരാധിക്കുന്ന ഉത്സവാഘോഷം ആണ് നവരാത്രി.
- ഒൻപത് രാത്രിയും പത്ത് പകലും നീണ്ടു നിൽക്കുന്ന ഈ ഉത്സവത്തിൽ ദേവിയുടെ ഒൻപത് രൂപങ്ങളെ ആരാധിക്കുന്നു.
- സംഗീതത്തിന്റെയും നൃത്തത്തിന്റേയും വിദ്യാരംഭത്തിന്റെയും ഉത്സവം കൂടിയാണ് നവരാത്രി.
- നവരാത്രിയിലെ ആദ്യത്തെ മൂന്ന് ദിവസം ഭഗവതിയെ പാർവ്വതിയായും അടുത്ത മൂന്ന് ദിവസം ലക്ഷ്മിയായും അവസാനത്തെ മൂന്ന് നാൾ സരസ്വതിയായും സങ്കൽപ്പിച്ച് പൂജ നടത്തുന്നു.
- ഏഴാം ദിവസം കാലരാത്രി അഥവാ കാളിയായും, ദുർഗ്ഗാഷ്ടമി നാളിൽ ദുർഗ്ഗ ആയും, മഹാനവമി ദിനത്തിൽ മഹാലക്ഷ്മി ആയും, വിജയദശമിയിൽ മഹാസരസ്വതിയായും ആരാധിക്കാറുണ്ട്.
- നവരാത്രി നാളുകളിൽ കർണാടകത്തിലെ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ രഥോത്സവവും വിദ്യാരംഭവും പ്രസിദ്ധമാണ്.
- കേരളത്തിൽ കോട്ടയത്തെ പനച്ചിക്കാട്, തൃശ്ശൂരിലെ തിരുവുള്ളക്കാവ്, കൊരട്ടി മുളവള്ളിക്കാവ്, എറണാകുളത്തെ ചോറ്റാനിക്കര, തിരുവനന്തപുരം പൂജപ്പുര സരസ്വതിക്ഷേത്രം, മലപ്പുറത്തെ കാടാമ്പുഴ, കണ്ണൂരിലെ മൃദംഗശൈലേശ്വരിക്ഷേത്രം, കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രം, ആലപ്പുഴയിലെ ചക്കുളത്തുകാവ് തുടങ്ങി മിക്ക ദേവി ക്ഷേത്രങ്ങളിലും നവരാത്രിയും വിദ്യാരംഭവും വിപുലമായ ചടങ്ങുകളോടെ ആഘോഷിക്കപ്പെടുന്നു.