App Logo

No.1 PSC Learning App

1M+ Downloads
"നവോത്ഥാനത്തിന്റെ പിതാവ്" എന്നറിയപ്പെടുന്നത് ?

Aഡാന്റെ

Bപെട്രാർക്ക്

Cമാക്യവെല്ലി

Dബോക്കാചിയോ

Answer:

B. പെട്രാർക്ക്

Read Explanation:

നവോത്ഥാനം (Renaissance)

  • ആധുനിക യുഗത്തിന് തുടക്കം കുറിച്ച ഒരു മഹത്തായ സംഭവമാണ് നവോത്ഥാനം (Renaissance).

  • 15-ാം നൂറ്റാണ്ടു മുതൽ യൂറോപ്പിൽ നവോത്ഥാനത്തിന്റെ കാലഘട്ടം ആരംഭിച്ചു.

  • ഈ കാലഘട്ടത്തിലാണ് ഭൂമിശാസ്ത്രമായ കണ്ടുപിടുത്തങ്ങളും മതനവീകരണ പ്രസ്ഥാനവും യൂറോപ്പിൽ ഉണ്ടായത്.

  • ഇവയെല്ലാം മധ്യയുഗത്തിന് അവസാനം കുറിയ്ക്കുകയും ചെയ്തു.

  • ജ്ഞാനോദയം അഥവാ ബുദ്ധിപരമായ ഉണർവ്വ് എന്നാണ് നവോത്ഥാനം എന്ന പദത്തിന് അർത്ഥം.

  • ഇറ്റലിയിലാണ് നവോത്ഥാനത്തിന് തുടക്കം കുറിച്ചത്.

  • "നവോത്ഥാനത്തിന്റെ പിതാവ്" എന്നറിയപ്പെടുന്നത് ഇറ്റാലിയൻ സാഹിത്യകാരനായ പെട്രാർക്ക് ആണ്.

  • പെട്രാർക്ക്നെ മാനവികതയുടെ പിതാവ് എന്നും വിളിക്കുന്നു

  • "ലോറയ്ക്കുള്ള ഇരുന്നൂറിൽപരം ഗീതികൾ" എന്ന ഗ്രന്ഥം രചിച്ചത് പെട്രാർക്ക് ആയിരുന്നു.


Related Questions:

"കാന്റർബറി ടെയിൽസ്" എന്ന ഗ്രന്ഥം എഴുതിയത് ആര് ?
ബർണാഡിന്റെ നേതൃത്വത്തിലുള്ള സിസ്റ്റേഷ്യൻ സന്യാസിമാർ അറിയപ്പെട്ട മറ്റൊരു പേര് ?
മംഗോളിയക്കാരിൽ ഏറ്റവും പ്രശസ്തൻ ?
"ഇറ്റാലിയൻ കവിതയുടെ പിതാവ്" എന്നറിയപ്പെടുന്നത് ?
റോസാപ്പൂ യുദ്ധം നടന്ന വർഷം ?