App Logo

No.1 PSC Learning App

1M+ Downloads
'നാട്ടുരാജ്യങ്ങളുടെ സംയോജനം' എന്ന ദൌത്യം ഏറ്റെടുത്ത സർദാർ വല്ലഭായ് പട്ടേൽ തന്റെ സെക്രട്ടറിയായി നിയമിച്ച കേരളീയൻ ആര് ?

Aപട്ടം താണുപിള്ള

Bവി.പി. മേനോൻ

Cഫസൽ അലി

Dസി. ശങ്കരൻ നായർ

Answer:

B. വി.പി. മേനോൻ

Read Explanation:

  • ഇന്ത്യാ വിഭജനകാലത്ത് ഇന്ത്യയുടെ രാഷ്ട്രീയ ഏകീകരണത്തിൽ മുഖ്യപങ്ക് വഹിച്ച ആളാണ് വാപ്പാല പങ്കുണ്ണി മേനോൻ എന്ന വി.പി. മേനോൻ (1893-1965).
  • മതത്തിലും പാരമ്പര്യാവകാശത്തിലും യുദ്ധത്തിന്റെ ബലതന്ത്രത്തിലും സംസ്കാരത്തനിമകളിലും ചിലപ്പോൾ ഭാഗ്യത്തിലും അധിഷ്ഠിതങ്ങളായി നിലനിന്ന വിഭിന്ന നാട്ടുരാജ്യങ്ങളെ സൈനിക നടപടികൾ കൂടാതെ ഇൻഡ്യൻ യൂണിയനിൽ ലയിപ്പിച്ചെടുക്കാൻ സർദാർ വല്ലഭായി പട്ടേലിനെ പ്രാപ്തനാക്കിയത് വി.പി. മേനോന്റെ ഉപദേശവും സഹായവുമാണ്
  • ഇന്ത്യയുടെ സ്വാതന്ത്ര്യലബ്‌ധിക്കുശേഷം സർദാർ പട്ടേൽ കൈകാര്യം ചെയ്ത മന്ത്രാലയത്തിൽ മേനോൻ സെക്രട്ടറിയായി. 
  • രജപുത്താന (രാജസ്ഥാൻ), കാശ്മീർ, തിരുവിതാംകൂർ, ഹൈദരാബാദ് തുടങ്ങി നിരവധി നാട്ടുരാജ്യങ്ങളെ ഇൻഡ്യൻ യൂണിയനിൽ ലയിപ്പിക്കുന്നതിൽ വി.പി. മേനോൻ മുഖ്യപങ്കുവഹിച്ചു.
  • "ഇന്ത്യയെ ശിഥിലമാക്കാൻ ശ്രമിക്കുന്ന ശക്തികളും രാജ്യത്തെ ഒരു ഏകീകൃത രാഷ്ട്രമാക്കി മാറ്റാൻ ശ്രമിക്കുന്ന ശക്തികളും തമ്മിലുള്ള സംഘട്ടനത്തിൻ്റെ കഥയാണ് ഇന്ത്യൻ സംസ്ഥാനങ്ങളുടെ സംയോജനത്തിൻ്റെ കഥ." - വി പി മേനോൻ

Related Questions:

ഇന്ത്യൻ ഭരണഘടനയുടെ ഏത് ഭാഗമാണ് 'ശൈശവ പരിചരണവും വിദ്യാഭ്യാസവും '(Early childhood care and education)സംബന്ധിച്ച് പ്രതിപാദിക്കുന്നത് ?
What was the primary reason for the creation of separate linguistic states in India after the formation of Andhra state in 1953?
ഭാഷയുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ പുന സംഘടിപ്പിക്കുന്നതിനായി രൂപീകരിച്ച സംസ്ഥാന പുനസംഘടന കമ്മീഷനിൽ ഉൾപ്പെടാത്ത വ്യക്തി ആരാണ് ?
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ധനബഡ്ജറ് അവതരിപ്പിച്ചത്
.............. was appointed as chairman of the State Reorganisation Commission in 1953.