Challenger App

No.1 PSC Learning App

1M+ Downloads
'നാട്ടുരാജ്യങ്ങളുടെ സംയോജനം' എന്ന ദൌത്യം ഏറ്റെടുത്ത സർദാർ വല്ലഭായ് പട്ടേൽ തന്റെ സെക്രട്ടറിയായി നിയമിച്ച കേരളീയൻ ആര് ?

Aപട്ടം താണുപിള്ള

Bവി.പി. മേനോൻ

Cഫസൽ അലി

Dസി. ശങ്കരൻ നായർ

Answer:

B. വി.പി. മേനോൻ

Read Explanation:

  • ഇന്ത്യാ വിഭജനകാലത്ത് ഇന്ത്യയുടെ രാഷ്ട്രീയ ഏകീകരണത്തിൽ മുഖ്യപങ്ക് വഹിച്ച ആളാണ് വാപ്പാല പങ്കുണ്ണി മേനോൻ എന്ന വി.പി. മേനോൻ (1893-1965).
  • മതത്തിലും പാരമ്പര്യാവകാശത്തിലും യുദ്ധത്തിന്റെ ബലതന്ത്രത്തിലും സംസ്കാരത്തനിമകളിലും ചിലപ്പോൾ ഭാഗ്യത്തിലും അധിഷ്ഠിതങ്ങളായി നിലനിന്ന വിഭിന്ന നാട്ടുരാജ്യങ്ങളെ സൈനിക നടപടികൾ കൂടാതെ ഇൻഡ്യൻ യൂണിയനിൽ ലയിപ്പിച്ചെടുക്കാൻ സർദാർ വല്ലഭായി പട്ടേലിനെ പ്രാപ്തനാക്കിയത് വി.പി. മേനോന്റെ ഉപദേശവും സഹായവുമാണ്
  • ഇന്ത്യയുടെ സ്വാതന്ത്ര്യലബ്‌ധിക്കുശേഷം സർദാർ പട്ടേൽ കൈകാര്യം ചെയ്ത മന്ത്രാലയത്തിൽ മേനോൻ സെക്രട്ടറിയായി. 
  • രജപുത്താന (രാജസ്ഥാൻ), കാശ്മീർ, തിരുവിതാംകൂർ, ഹൈദരാബാദ് തുടങ്ങി നിരവധി നാട്ടുരാജ്യങ്ങളെ ഇൻഡ്യൻ യൂണിയനിൽ ലയിപ്പിക്കുന്നതിൽ വി.പി. മേനോൻ മുഖ്യപങ്കുവഹിച്ചു.
  • "ഇന്ത്യയെ ശിഥിലമാക്കാൻ ശ്രമിക്കുന്ന ശക്തികളും രാജ്യത്തെ ഒരു ഏകീകൃത രാഷ്ട്രമാക്കി മാറ്റാൻ ശ്രമിക്കുന്ന ശക്തികളും തമ്മിലുള്ള സംഘട്ടനത്തിൻ്റെ കഥയാണ് ഇന്ത്യൻ സംസ്ഥാനങ്ങളുടെ സംയോജനത്തിൻ്റെ കഥ." - വി പി മേനോൻ

Related Questions:

സ്വാതന്ത്ര്യാനന്തര ഇന്ത്യ നേരിട്ട പ്രധാന വെല്ലുവിളികളിൽ ഉൾപ്പെടാത്തത് കണ്ടെത്തുക

  1. അഭയാർത്ഥി പ്രവാഹം
  2. വർഗീയ ലഹള
  3. സ്വാതന്ത്ര്യത്തിനു ശേഷവും ഇന്ത്യയിൽ ബ്രിട്ടിഷ് അധീന പ്രദേശങ്ങൾ
  4. നാട്ടുരാജ്യങ്ങളുടെ സംയോജനം
    സ്വാതന്ത്രാനന്തരം ഇന്ത്യൻ യൂണിയനിൽ ചേരാൻ വിസമ്മതിച്ച നാട്ടുരാജ്യങ്ങൾ ?
    നാട്ടുരാജ്യങ്ങളുടെ സംയോജനത്തിന് പദ്ധതി ഉണ്ടാക്കിയത് ആര് ?
    1948 ജൂണിൽ കോൺസ്റ്റിട്യൂഷന് അസംബ്ലി നിയമിച്ച ഭാഷാ പ്രവിശ്യ കമ്മീഷൻ ?
    നാട്ടുരാജ്യങ്ങളെ ഇൻഡ്യൻ യൂണിയനിൽ ലയിപ്പിക്കുന്നതിനായി രൂപീകരിക്കപ്പെട്ട സ്റ്റേറ്റ്സ്ഡിപ്പാർട്ട്മെന്റിന്റെ സെക്രട്ടറി :