വോട്ടർ പട്ടിക തയ്യാറാക്കൽ, തിരിച്ചറിയൽ കാർഡ് ലഭ്യമാക്കൽ രാഷ്ട്രപതി, ഉപരാഷ്ട്രപതി, ലോകസഭ - രാജ്യസഭ സംസ്ഥാന നിയമസഭാംഗങ്ങൾ എന്നിവരുടെ തിരഞ്ഞെടുപ്പിനുള്ള മേൽനോട്ടം, നടത്തിപ്പ്, നിയന്ത്രണം.
പെരുമാറ്റച്ചട്ടങ്ങളുടെ പ്രഖ്യാപനവും നടപ്പിലാക്കലും.
രാഷ്ട്രീയപ്പാർട്ടികൾക്ക് അംഗീകാരം നൽകലും ചിഹ്നം അനുവദിക്കലും.
തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കൽ, നാമനിർദേശപത്രിക സ്വീകരിക്കൽ, സൂക്ഷ്‌മ പരിശോധന, നാമനിർദേശപത്രിക അംഗീകരിക്കൽ, സ്ഥാനാർഥിപട്ടിക പ്രസിദ്ധീകരിക്കൽ.
വോട്ടെടുപ്പ്, വോട്ടെണ്ണൽ തീയതികൾ നിശ്ചയിക്കൽ, ഫലപ്രഖ്യാപനവും തർക്കങ്ങൾ പരിഹരിക്കലും
തിരഞ്ഞെടുപ്പ് ചെലവ് പരിശോധിക്കലും തുടർ നടപടികൾ സ്വീകരിക്കലും