App Logo

No.1 PSC Learning App

1M+ Downloads
നായർ സർവീസ് സൊസൈറ്റി ആരംഭിച്ചതാര് ?

Aമന്നത്ത് പത്‌മനാഭൻ

Bസഹോദരൻ അയ്യപ്പൻ

Cവാഗ്‌ഭടാനന്ദൻ

Dചട്ടമ്പിസ്വാമികൾ

Answer:

A. മന്നത്ത് പത്‌മനാഭൻ

Read Explanation:

നായർ സർവീസ് സൊസൈറ്റി

  • നായർ സമുദായത്തിന്റെ ഉന്നമനത്തിനു വേണ്ടി രൂപംകൊണ്ട സാമുദായിക സംഘടന.
  • മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിൽ 1914 ഒക്ടോബർ 31ന് സ്ഥാപിതമായി.
  • ഗോപാലകൃഷ്ണ ഗോഖലയുടെ 'സെർവൻറ്റ്‌സ് ഓഫ് ഇന്ത്യ സൊസൈറ്റി'യുടെ മാതൃകയിലാണ് NSS രൂപീകൃതമായത്.

  • 'നായർ ഭൃത്യ ജനസംഘം' എന്നായിരുന്നു സംഘടനയുടെ ആദ്യ പേര്.
  • നായർ ഭൃതൃജന സംഘം എന്ന പേര് നിർദേശിച്ചത് - കപ്പന കണ്ണൻ മേനോൻ
  • 1915 ജൂലൈ 11ന് നായർ ഭൃതൃജനസംഘം നായർ സർവീസ് സൊസൈറ്റി എന്ന പേര് സ്വീകരിച്ചു.
  • ചങ്ങനാശ്ശേരിയിലെ പെരുന്നയിലാണ് എൻ.എസ്.എസ്. ആസ്ഥാനം സ്ഥിതിചെയ്യുന്നത്.

  • എൻ.എസ്.എസിന്റെ ആദ്യ പ്രസിഡന്റ് - കെ.കേളപ്പൻ
  • ആദ്യ സെക്രട്ടറി - മന്നത്ത് പത്മനാഭൻ
  • ആദ്യ ട്രഷറർ - പനങ്ങാട്ട് കേശവപ്പണിക്കർ

 


Related Questions:

മലയാളം സംസാരിക്കുന്ന പ്രദേശങ്ങളെ ഉൾപ്പെടുത്തി കേരളം രൂപീകരിക്കണം എന്നാവശ്യപ്പെട്ട് 'ഒന്നേക്കാൽ കോടി മലയാളികൾ' എന്ന ഗ്രന്ഥം രചിച്ചതാര് ?
ഗാന്ധിജിയും മൗലാനാ ഷൗകത്തലിയും മലബാറിൽ ഖിലാഫത്ത് പ്രസ്ഥാനത്തിന് പിന്തുണയറിയിച്ച് കോഴിക്കോട് വന്ന വർഷം ഏത് ?
ചാന്നാർ ലഹള നടന്ന വർഷം ഏത് ?
തൃശൂരിൽ വെച്ച് ഐക്യകേരള കൺവെൻഷൻ നടന്ന വർഷം ഏത് ?
സഹോദര പ്രസ്ഥാനം ആരംഭിച്ചതാര് ?