App Logo

No.1 PSC Learning App

1M+ Downloads
'നാളികേരം ഉടക്കൽ' വഴിപാട് പ്രസിദ്ധമായിട്ടുള്ളത് ഇവയിൽ ഏത് ക്ഷേത്രത്തിലാണ് ?

Aനെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം

Bഅമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം

Cശ്രീപത്മനാഭസ്വാമി ക്ഷേത്രം

Dപഴവങ്ങാടി മഹാഗണപതി ക്ഷേത്രം

Answer:

D. പഴവങ്ങാടി മഹാഗണപതി ക്ഷേത്രം

Read Explanation:

  • കേരളസംസ്ഥാനതലസ്ഥാനമായ തിരുവനന്തപുരത്ത് പത്മനാഭസ്വാമിക്ഷേത്രത്തിൽ നിന്ന് അല്പം വടക്കുമാറി സ്ഥിതിചെയ്യുന്ന അതി പ്രസിദ്ധമായ ക്ഷേത്രമാണ് പഴവങ്ങാടി മഹാഗണപതിക്ഷേത്രം.
  •  കേരളത്തിലെ ഏറ്റവും പേരുകേട്ട ഗണപതിക്ഷേത്രങ്ങളിലൊന്നാണിത്. വലതുകാൽ മടക്കിവച്ച്, വലത്തോട്ട് തുമ്പിക്കൈ നീട്ടി പീഠത്തിലിരിയ്ക്കുന്ന ഗണപതിഭഗവാനാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ.
  • വിഘ്നങ്ങൾ നീക്കി തരുന്ന ദേവൻ ആയിട്ടാണ് ഗണപതിയെ സങ്കൽപ്പിക്കുന്നത്,ശുഭകാര്യങ്ങൾ ആരംഭിക്കുന്നതിനു മുൻപ് പഴവങ്ങാടി ഗണപതിക്ക് നാളീകേരം ഉടയ്ക്കുന്നത് സകല വിഘ്നങ്ങളേയും അകറ്റുംഎന്ന് വിശ്വസിച്ചുപോരുന്നു.
  • നിത്യേന ആയിരക്കണക്കിന് നാളികേരങ്ങളാണ് ഇവിടെ ഉടഞ്ഞുപോകുന്നത്. ഇത് സംസ്ഥാനത്തെ റെക്കോർഡ് കൂടിയാണ്.

Related Questions:

വനദുർഗ്ഗ ഭാവത്തിൽ ആദിപരാശക്തിയെ പ്രതിഷ്ഠിച്ചിട്ടുള്ള ക്ഷേത്രം ഇവയിൽ ഏതാണ് ?
ക്ഷേത്രത്തിൽ നവഗ്രഹങ്ങൾക്ക് പ്രദക്ഷിണം വയ്ക്കേണ്ടത് എത്ര തവണയാണ് ?
അത്താഴപൂജക്ക് ശേഷം നാലമ്പലത്തിൽ കയറി തോഴാൻ സാധിക്കുന്ന ക്ഷേത്രം ഏതാണ് ?
ഗോമയം, മണ്ണ് ,ചന്ദനം കൊണ്ട് ഉണ്ടാക്കുന്ന വിഗ്രഹം ഏതു പേരില് അറിയപ്പെടുന്നു ?
ദക്ഷിണ മൂകാംബിക എന് അറിയപ്പെടുന്ന ക്ഷേത്രം ?