നാഷണൽ ബുക്ക് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ആസ്ഥാനമെവിടെ ?
Aമുംബൈ
Bഡൽഹി
Cചെന്നൈ
Dകൊൽക്കത്ത
Answer:
B. ഡൽഹി
Read Explanation:
നാഷണൽ ബുക്ക് ട്രസ്റ്റ് ഓഫ് ഇന്ത്യ (NBT)
- 1957-ൽ ഇന്ത്യാ ഗവൺമെന്റ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ സ്ഥാപിക്കപ്പെട്ടു.
- പൊതുജനങ്ങളിൽ വായന പ്രോത്സാഹിപ്പിക്കുക എന്നതാണ് നാഷണൽ ബുക്ക് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ അടിസ്ഥാന ലക്ഷ്യം.
- ഡൽഹിയാണ് NBT യുടെ ആസ്ഥാനം
നാഷണൽ ബുക്ക് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ പ്രവർത്തനങ്ങൾ :
- ഇംഗ്ലീഷ് ,ഹിന്ദി മറ്റ് ഇന്ത്യ ഇന്ത്യൻ ഭാഷകളിലെ പുസ്തക പ്രസാധനം
- പുസ്തകങ്ങളേയും പുസ്തക വായനയേയും പ്രോത്സാഹിപ്പിക്കുക.
- പുസ്തകമേളകൾ/പ്രദർശനങ്ങൾ, സെമിനാറുകൾ എന്നിവ സംഘടിപ്പിക്കുക
- വിദേശങ്ങളിൽ ഇന്ത്യൻ പുസ്തകങ്ങൾ പ്രചരിപ്പിക്കുക.
- പുസ്തക രചയിതാക്കളേയും പ്രസാധനത്തേയും സഹായിക്കുക.
- ബാലസാഹിത്യകൃതികളെ പ്രോത്സാഹിപ്പിക്കുക