Challenger App

No.1 PSC Learning App

1M+ Downloads

നിംബസ് മേഘങ്ങളുടെ പ്രത്യേകതകൾ ഉൾപ്പെടുന്ന ജോഡി കണ്ടെത്തുക :

  1. താഴ്ന്ന വിതാനത്തിൽ കാണപ്പെടുന്ന ഇരുണ്ട മേഘങ്ങൾ
  2. ഉയർന്ന സംവഹന പ്രവാഹ ഫലമായി രൂപം കൊള്ളുന്നു
  3. തെളിഞ്ഞ ദിനാന്തരീക്ഷത്തിൽ വളരെ ഉയരത്തിൽ പഞ്ഞിക്കെട്ടുകൾ പോലെ കാണപ്പെടുന്നു
  4. സൂര്യപ്രകാശത്തെ കടത്തി വിടാതെ ഇരുണ്ട നിറത്തിൽ കാണപ്പെടുന്നു

    Ai മാത്രം

    Bi, iv എന്നിവ

    Ciii മാത്രം

    Dii, iii

    Answer:

    B. i, iv എന്നിവ

    Read Explanation:

    നിംബസ് മേഘങ്ങൾ 

    • താഴ്ന്ന വിതാനത്തിൽ കാണപ്പെടുന്ന ഇരുണ്ട മേഘങ്ങൾ
    • കറുപ്പ്, ചാര നിറത്തിൽ കാണപ്പെടുന്നു.
    • 'ഇടി മേഘങ്ങൾ' എന്നറിയപ്പെടുന്നു.
    • ഏറ്റവും സാന്ദ്രത കൂടിയ മേഘങ്ങൾ
    • സുര്യപ്രകാശത്തെ കടത്തിവിടില്ല.
    • ശക്തമായ മഴക്ക് കാരണമാകുന്നു.
    • 'ട്രയാങ്കുലാർ ' ആകൃതി.

    സ്ട്രാറ്റസ് മേഘങ്ങൾ

    • 'മൂടൽമഞ്ഞി'ൻ്റെ ആകൃതി.
    • ഭൂമിയെ തൊടുന്ന മേഘങ്ങൾ.
    • ചാറ്റൽ മഴക്ക് കാരണമാകുന്നു.

    ക്യുമുലസ് മേഘങ്ങൾ

    • ഉയർന്ന സംവഹന പ്രവാഹ ഫലമായി രൂപം കൊള്ളുന്നു
    • 'പഞ്ഞിക്കെട്ട്,കൂമ്പാരം, കോളിഫ്ലവർ,ചെമ്മരിയാട് എന്നീ ആകൃതികളിൽ കാണപ്പെടുന്നു.
    • പ്രസന്നമായ കാലാവസ്ഥ അനുഭവപ്പെടുന്നു.

    സിറസ് മേഘങ്ങൾ

    • തെളിഞ്ഞ ദിനാന്തരീക്ഷസ്ഥിതിയിൽ വളരെ ഉയരങ്ങളിൽ നേർത്ത തൂവൽക്കെട്ടുകൾ പോലെ കാണുന്നു.
    • 'പക്ഷിത്തൂവൽ , നാര് ' എന്നീ ആകൃതികളിൽ കാണപ്പെടുന്നു.
    • സാന്ദ്രത കുറഞ്ഞ മേഘങ്ങൾ

    Related Questions:

    7000 - 20000 അടി ഉയരത്തിൽ കാണപ്പെടുന്ന മേഘങ്ങളാണ് :
    വ്യാവസായിക മേഖലകളിൽ പുകയും മൂടൽമഞ്ഞും കൂടി കലർന്ന് രൂപം കൊള്ളുന്ന അന്തരീക്ഷ അവസ്ഥയാണ്:
    7000 അടിയിൽ താഴെ കാണപ്പെടുന്ന മേഘങ്ങളാണ് :
    നിശ്ചിത ഊഷ്മാവിൽ അന്തരീക്ഷത്തിൽ ഉൾക്കൊള്ളാൻ കഴിയുന്ന ആകെ നീരാവിയുടെ എത്ര ഭാഗമാണ് അന്തരീക്ഷത്തിൽ നിലവിലുള്ളത് എന്നത് ശതമാനത്തിൽ കണക്കാക്കുന്നു . ഈ ആനുപാതിക അളവാണ് :
    അന്തരീക്ഷതാപത്താൽ വികസിച്ച് മുകളിലേക്ക് ഉയരുന്ന വായു തണുത്ത് ഘനീഭവിച്ച് കുമുലസ് മേഘങ്ങൾ ഉണ്ടാകുന്നു . തുടർന്ന് ഇടിമിന്നലോടുകൂടി മഴ ഉണ്ടാകുന്നു . ഈ മഴയാണ് :