App Logo

No.1 PSC Learning App

1M+ Downloads
നിത്യഹരിതവനങ്ങളും ഇലകൊഴിയും മരങ്ങളും ഇടകലർന്ന വനപ്രദേശം ?

Aഉഷ്ണമേഖലാ ഇലപൊഴിയും വനങ്ങൾ

Bഅർധനിത്യ ഹരിതവനങ്ങൾ

Cഇലപൊഴിയും മൺസൂൺ വനങ്ങൾ

Dപർവതവനങ്ങൾ

Answer:

B. അർധനിത്യ ഹരിതവനങ്ങൾ

Read Explanation:

ഉഷ്ണമേഖലാ നിത്യഹരിത വനങ്ങളും അർധ നിത്യഹരിതവനങ്ങളും

  • എല്ലാ കാലത്തും ഈ വനങ്ങൾ നിത്യഹരിതമായി നിൽക്കുന്നു.

  • പശ്ചിമഘട്ടത്തിൻ്റെ പടിഞ്ഞാറൻ ചരിവിലും ഇന്ത്യയുടെ വടക്കുകിഴക്കൻ പ്രദേശങ്ങളിലും ആൻഡമാൻ നിക്കോബാർ ദ്വീപുകളിലും കാണപ്പെടുന്നു.

  • വാർഷിക വർഷപാതം വളരെ കൂടുതലുള്ള സ്ഥലങ്ങളിൽ കാണപ്പെടുന്നു.

  • ശരാശരി വാർഷിക വർഷപാതം 200 സെന്റീമീറ്ററിന് മുകളിൽ

  • വാർഷിക ശരാശരി ഊഷ്‌മാവ് 22°C മുകളിൽ

  • പ്രധാനമായി കാണപ്പെടുന്ന മരങ്ങൾ ഈട്ടി (റോസ്‌ഡ്), ആഞ്ഞിലി (അയനി), കരിമരുത് (എബനി)

  • ലോകത്തിലെ ഏറ്റവും വലിയ നിശാശലഭമായ അറ്റ്ലസ് മോത്ത് കാണപ്പെടുന്ന ഇന്ത്യയിലെ പ്രദേശം ആണ് ഉഷ്‌ണമേഖലാ നിത്യഹരിത വനങ്ങൾ.

  • ഉഷ്ണമേഖലാ നിത്യഹരിതവനങ്ങളുടെ മഴ കുറഞ്ഞ പ്രദേശങ്ങളിൽ കാണപ്പെടുന്നതാണ് അർധനിത്യ ഹരിതവനങ്ങൾ

  • നിത്യഹരിതവനങ്ങളും ഇലകൊഴിയും മരങ്ങളും ഇടകലർന്ന വനപ്രദേശം - അർധനിത്യ ഹരിതവനങ്ങൾ

  • അർധനിത്യ ഹരിതവനങ്ങളിലെ പ്രധാനപ്പെട്ട മരങ്ങൾ വെള്ള അകിൽ, ഹൊള്ളോക്ക്, കൈൽ


Related Questions:

ഇന്ത്യയിൽ എത്ര സംസ്ഥാനങ്ങളിൽ കണ്ടൽക്കാടുകൾ കാണപ്പെടുന്നു ?
കണ്ടൽ കാടുകൾ ഏറ്റവും കുറവുള്ള സംസ്ഥാനം?
വാർഷിക വർഷപാതം വളരെ കൂടുതലുള്ള പശ്ചിമ ഘട്ടത്തിലും വടക്കു കിഴക്കൻ സംസ്ഥാന ങ്ങളിലും/ വടക്ക് കിഴക്കൻ ഹിമാലയത്തിലും കാണപ്പെടുന്ന സസ്യ വിഭാഗം ഏത് ?

Which of the following statements about Montane Forests are true?

  1. Southern mountain forests in the Nilgiris are called Sholas.

  2. Deodar is an important species in the western Himalayas.

  3. These forests are found in areas with rainfall less than 50 cm.

തേക്ക്, ആൽമരം, ആര്യവേപ്പ് എന്നിവ സമൃദ്ധമായി കാണുന്ന വനങ്ങൾ ഏത് ?