App Logo

No.1 PSC Learning App

1M+ Downloads
നിമ്‌നോന്നതമായ ഭൂപ്രകൃതി, മറ്റ് പ്രതികൂല സാഹചര്യങ്ങൾ എന്നിവയുള്ള പ്രദേശങ്ങളിൽ ജനങ്ങൾ ഒറ്റപ്പെട്ടു ജീവിക്കുന്നത് ഏത് തരം വാസസ്ഥലങ്ങളിലാണ് ?

Aവിസരിത വാസസ്ഥലങ്ങൾ

Bകേന്ദ്രീകൃത വാസസ്ഥലങ്ങൾ

Cഅർധ കേന്ദ്രീകൃത വാസസ്ഥലങ്ങൾ

Dഗ്രാമീണ വാസസ്ഥലങ്ങൾ

Answer:

A. വിസരിത വാസസ്ഥലങ്ങൾ

Read Explanation:

ആകൃതി അടിസ്ഥാനമാക്കി വാസസ്ഥലങ്ങളെ രണ്ടായി തരംതിരിച്ചിരിക്കുന്നു:

  1. നിബിഡ / കേന്ദ്രീകൃത വാസസ്ഥലങ്ങൾ
  2. വിസരിത വാസസ്ഥലങ്ങള്‍

നിബിഡ / കേന്ദ്രീകൃത വാസസ്ഥലങ്ങള്‍

  • വീടുകള്‍ അടുത്തടുത്തായി കാണപ്പെടുന്ന വാസസ്ഥല മാതൃകയാണിത്‌.
  • നദീ താഴ്വാരങ്ങളിലും ഫലഭൂയിഷ്ഠമായ സമതലങ്ങളിലും രൂപപ്പെടുന്നു.
  • ഇത്തരം വാസയിടങ്ങളിലെ ജനസമൂഹം പരസ്തരം അടുത്തിടപഴകുന്നവരും കൂട്ടായ തൊഴിലില്‍ഏര്‍പ്പെടുന്നവരുമായിരിക്കും.

വിസരിത വാസസ്ഥലങ്ങള്‍

  • വീടുകള്‍ പരസ്തരം അകലത്തില്‍ സ്ഥിതി ചെയുന്നു
  • വാസസ്ഥലങ്ങള്‍ കൃഷിയിടങ്ങള്‍ക്കിടയിലായാണ്‌ കാണപ്പെടുന്നത്‌
  • ആരാധനാലയം , കമ്പോളം എന്നിവ വാസസ്ഥലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നു

Related Questions:

നൂതന പൊതുഭരണത്തിന്റെ പിതാവ് ?
"യുക്തിസഹമായ ലക്ഷ്യങ്ങൾ നടപ്പിലാക്കാൻ വേണ്ടിയുള്ള വ്യക്തികളുടേയും വസ്തുക്കളുടേയും ക്രമീകരണമാണ് പൊതുഭരണം " എന്ന് പറഞ്ഞതാര് ?
ഇന്ത്യയിൽ കൂടുതലായും കാണപ്പെടുന്ന തൊഴിലില്ലായ്മ ഏത് ?
തർക്കവുമായി ബന്ധപ്പെട്ട് സാമ്പത്തിക താൽപര്യമുള്ള ഒരു അതോറിറ്റി കേസ് തീരുമാനിക്കുകയാണെങ്കിൽ പക്ഷപാതത്തിൽ ഉൾപ്പെടുന്നു?
The most essential feature of a federal government is: