App Logo

No.1 PSC Learning App

1M+ Downloads
നിയതമായ സാഹചര്യത്തിൽ ഒരു പ്രയത്നം വിജയകരമായി ചെയ്യാനാവശ്യമായ കഴിവുകളും നൈപുണികളും അറിവുകളും ഉപയോഗിക്കാനുള്ള സാമർത്ഥ്യം അറിയപ്പെടുന്നത് ?

Aപ്രാവീണ്യം

Bഗുണമേന്മ

Cഅപചയം

Dപ്രാപ്തി

Answer:

D. പ്രാപ്തി

Read Explanation:

അവശ്യപഠനനിലവാരം (Minimum Level of Learning - MLL) (1994-96)

  • ഓരോ കുട്ടിയും ഓരോ ക്ലാസ്സിലും നേടേണ്ട അവശ്യ ശേഷികൾ നിശ്ചയിച്ച് ഉറപ്പു വരുത്തുന്നതാണ് - എം.എൽ.എൽ.
  • സാർവത്രിക വിദ്യാലയ പ്രവേശനം (Universal Enrollment) സർവരെയും നിലനിർത്തൽ (Universal Retension) സാർവത്രികമായ ഗുണ നിലവാരം (Universal Quality Achievement) ഇവയിലൂന്നിക്കൊണ്ടാണ് ദേശീയ വിദ്യാഭ്യാസ നയം രൂപപ്പെട്ടത്. 
  • അവശ്യ പഠന നിലവാരം = പ്രാപ്തി + പ്രാവീണ്യം + എല്ലാവർക്കും ഗുണമേന്മ
  • MLL = C+M+E (Competency + Mastery + Equity) 
  • പ്രാപ്തി (Competency) - നിയതമായ സാഹചര്യത്തിൽ ഒരു പ്രയത്നം വിജയകരമായി ചെയ്യാനാവശ്യമായ കഴിവുകളും നൈപുണികളും അറിവുകളും ഉപയോഗിക്കാനുള്ള സാമർത്ഥ്യത്തെയാണ് പ്രാപ്തി കൊണ്ടുദ്ദേശിക്കുന്നത്. 
  • പ്രാവീണ്യം (Mastery) - പ്രതീക്ഷിക്കപ്പെടുന്ന പ്രാപ്തികൾ ഉന്നത നിലവാരത്തിൽ ആർജിക്കുക എന്നതാണ് പ്രാവീണ്യം. 
  • ഗുണമേന്മ (Equity) - ആർജിക്കേണ്ട ഒരു കൂട്ടം പ്രാപ്തികൾ പ്രാവീണ്യ നിലവാരത്തിൽ കൈവ രിക്കുക എന്നതാണ് ഗുണമേന്മ.
  • 1992 - ലെ പ്രോഗ്രാം ഓഫ് ആക്ഷൻ, 1993 -ലെ പ്രൊഫ. യശ്പാൽ കമ്മിറ്റി റിപ്പോർട്ട് എന്നിവയിൽ ഓരോ കുട്ടിയും ഓരോ ക്ലാസ്സിലും നേടേണ്ട അവശ്യപഠന നിലവാരം നിശ്ചയിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ദേശീയതലത്തിൽ ആർ.എച്ച്. ധാവെ അധ്യക്ഷനായി കമ്മിറ്റി രൂപീകരിച്ച് 1 - 5 ക്ലാസുകളിലെ അവശ്യപഠനനിലവാരം നിശ്ചയിക്കുകയാണുണ്ടായത്.

Related Questions:

Which of the basic criteria of validity suggested by NCF 2005 requires age appropriate content, language and process of science curriculum?
"നൂറുകണക്കിന് ഗുരുക്കന്മാർ ഉണ്ടാകാം, പക്ഷേ നല്ല ശിഷ്യന്മാർ എത്രയോ ചുരുക്കം" എന്ന് അഭിപ്രായപ്പെട്ടതാര് ?
ടീച്ചിങ് മാന്വലിന്റെ വിലയിരുത്തൽ പേജിൽ പ്രധാനമായും ഉണ്ടാകേണ്ടത് ?
In an achievement test, consideration should be given to knowledge, understanding, application, analysis and synthesis. This quality of a test is called:
ന്യൂനത പരിഹരിക്കുന്നതിനായി കഴിവ് പ്രകടിപ്പിക്കുക എന്ന രക്ഷായുക്തി സ്വീകരിക്കുന്ന രീതിയാണ്?