App Logo

No.1 PSC Learning App

1M+ Downloads
നിയന്ത്രിത രാജവാഴ്ചയെ അനുകൂലിച്ച ഫ്രഞ്ച് വിപ്ലവവുമായി ബന്ധപ്പെട്ട തത്വചിന്തകൻ ചുവടെ നൽകിയിരിക്കുന്നവയിൽ ആരാണ് :

Aവോൾട്ടയർ

Bമൊണ്ടെസ്ക്യൂ

Cറൂസ്സോ

Dഅരിസ്റ്റോട്ടിൽ

Answer:

B. മൊണ്ടെസ്ക്യൂ

Read Explanation:

  • രാഷ്ട്രീയ സ്വേച്ഛാധിപത്യത്തിനെതിരെ സാമൂഹിക സമത്വത്തിനു വേണ്ടിയുള്ള ഒരു പോരാട്ടമായിരുന്നു 1789 ലെ ഫ്രഞ്ച് വിപ്ലവം.
  • ഫ്രഞ്ച് വിപ്ലവത്തിൽ ചിന്തകന്മാരുടെ ആശയങ്ങൾ ശക്തമായി സ്വാധീനം ചെലുത്തി:

ചിന്തകന്മാരും ആശയങ്ങളും:

  • വോൾട്ടയർ : ശക്തവും ജനക്ഷേമപരവുമായ സ്വേച്ഛാധിപത്യത്തിന് വേണ്ടി വാദിച്ചു.
  • മൊണ്ടെസ്ക്യൂ : നിയന്ത്രിത രാജവാഴ്ചയെ അനുകൂലിച്ചു.
  • റൂസ്സോ : രാജാധികാരം ദൈവദത്തം ആണെന്ന വാദം റൂസോ തിരസ്കരിച്ചു."മനുഷ്യൻ സ്വതന്ത്രനായി ജനിക്കുന്നു ; എന്നാൽ അവൻ എവിടെയും ചങ്ങലയിലാണ്" എന്ന് പ്രസ്താവിച്ചു

 


Related Questions:

വോൾട്ടയറുമായി ബന്ധപ്പെട്ട് ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരിയായത്?

1.1694 നവംബർ 21 ന്‌ ഇംഗ്ലണ്ടിൽ ജനിച്ചു. 

2.അന്ധവിശ്വാസങ്ങൾക്കെതിരെ ശക്തമായി പോരാടുകയും പരമ്പരാഗത വിശ്വാസങ്ങളെ എതിർക്കുകയും ചെയ്തു.

3. ഫ്രഞ്ച് വിപ്ലവത്തിന്റെ ബൈബിൾ എന്നറിയപ്പെടുന്ന 'സോഷ്യൽ കോൺട്രാക്ട്' എന്ന പ്രസിദ്ധമായ പുസ്തകം  രചിച്ചു.

ചുവടെ കൊടുത്തവയിൽ സാർവ്വദേശീയ മനുഷ്യാവകാശ പ്രഖ്യാപനത്തിൽ ഉൾപ്പെട്ട അവകാശം/ങ്ങൾ ഏത് ?
ഏത് സുപ്രധാന സംഭവമാണ് ഫ്രഞ്ച് വിപ്ലവത്തിൻ്റെ ആരംഭമായി കണക്കാക്കപ്പെടുന്നത്?

ഫ്രഞ്ച് വിപ്ലവവുമായി യോജിക്കാത്ത പ്രസ്താവന കണ്ടെത്തുക :

  1. ഫ്രഞ്ച് വിപ്ലവത്തിന്റെ സമയത്ത് ഫ്രാൻസിലെ ചക്രവർത്തി ലൂയിസ് XIV ആയിരുന്നു
  2. ടെന്നീസ് കോർട്ടിലെ പ്രതിജ്ഞ ഫ്രഞ്ച് വിപ്ലവവുമായി ബന്ധപ്പെട്ടതാണ്
  3. പ്രാതിനിധ്യം ഇല്ലാത്ത നികുതിയില്ല എന്നത് ഫ്രഞ്ച് വിപ്ലവത്തിന്റെ പ്രധാന മുദ്രാവാക്യമാണ്
  4. മൊണ്ടേ, റൂസോ, ജോൺ ലോക്ക്, തുടങ്ങിയവർ ഫ്രഞ്ച് വിപ്ലവത്തെ സ്വാധീനിച്ച ചിന്തകരായിരുന്നു
    നെപ്പോളിയൻ പൂർണമായും പരാജയപ്പെട്ട യുദ്ധമായ വാട്ടർലൂ യുദ്ധം നടന്നത് ഏത് വർഷം ?