App Logo

No.1 PSC Learning App

1M+ Downloads
നിയന്ത്രിത സാഹചര്യങ്ങളിൽ നടത്തുന്ന നിരീക്ഷണ പഠനം അറിയപ്പെടുന്നത് ?

Aഅഭിമുഖം

Bകേസ് സ്റ്റഡി

Cപരീക്ഷണരീതി

Dപര്യവേക്ഷണ രീതി

Answer:

C. പരീക്ഷണരീതി

Read Explanation:

3. പരീക്ഷണ രീതി (Experimental Method)

  • ആദ്യത്തെ മനശ്ശാസ്ത്ര ലബോറട്ടറി ജർമ്മനിയിൽ 1879-ൽ സ്ഥാപിച്ച വില്യം വൂണ്ട് ആണ് പരീക്ഷണ രീതിക്ക് പ്രചാരം നേടിക്കൊടുത്തത്. 
  • മനശ്ശാസ്ത്രത്തിന് കൂടുതൽ വസ്തുനിഷ്ഠത നേടിക്കൊടുത്ത് അതിനെ ഒരു ശാസ്ത്രമായി വികസിപ്പിക്കുന്നതിൽ ഈ രീതി വലിയ പങ്കുവഹിച്ചു. 
  • പരീക്ഷണരീതിയിൽ, ഒരു സംഭവം ഉണ്ടാകുന്നതിന്റെ വ്യവസ്ഥകളും സാഹചര്യങ്ങളും പരീക്ഷകന്റെ നിയന്ത്രണത്തിലായിരിക്കും. 
  • പരീക്ഷകന് സാഹചര്യങ്ങളെ വ്യത്യസ്തമാക്കാനും നിരീക്ഷിക്കാനും കഴിയും.

Related Questions:

വില്യം വൂണ്ട്സ് സ്ഥാപിച്ച മനശ്ശാസ്ത്ര വിഭാഗം ?

അസാമാന്യ ശിശുക്കളുടെ സവിശേഷതകൾ ഏവ :

  1. സാധാരണ ശിശുക്കളിൽ നിന്നും വ്യത്യസ്തമാംവിധം വേറിട്ടു  നിൽക്കുന്ന ശിശുവാണ് അസാമാന്യ ശിശു
  2. മാനസികശേഷി, കായിക വികസനം, വൈകാരിക പ്രകടനം, സാമൂഹിക വ്യവഹാരം തുടങ്ങിയ പലതിലും വ്യതിയാനം സംഭവിക്കാം
  3. സമായോജന പ്രശ്നങ്ങൾ ഉണ്ടാകാം 
    സാമാന്യമായ ബുദ്ധിശക്തിയിൽ നിന്ന് ഭിന്നവും ഒരു വ്യക്തിക്ക് ഏതെങ്കിലും ഒരു പ്രത്യേക രംഗത്ത് പരിശീലനം ലഭിച്ചാൽ ഉയർന്ന സാമർത്ഥ്യമോ നേട്ടമോ കൈവരിക്കാൻ സഹായകവുമായ സവിശേഷ ശേഷി :

    താഴെപ്പറയുന്നവയിൽ തോൺണ്ടെെക്കിൻ്റെ പഠന നിയമങ്ങളിൽ ഉൾപ്പെടാത്തത് ഏതാണ് ?

    1. സന്നദ്ധത നിയമം
    2. ഫല നിയമം
    3. പരിപൂർത്തി നിയമം
    4. സാമ്യത നിയമം
    5. അഭ്യാസ നിയമം
      ഒരു പഠന ലക്ഷ്യം മുൻ നിർത്തി ഉത്തരവാദിത്വങ്ങൾ സംഘാങ്ങൾക്കിടയിൽ വിഭജിച്ച്, ഏറ്റെടുത്ത്‌ നടത്തുന്ന പഠനം അറിയപ്പെടുന്നത് ?