App Logo

No.1 PSC Learning App

1M+ Downloads
നിശാദീപങ്ങൾ(Night shining) എന്നറിയപ്പെടുന്ന മേഘങ്ങൾ കാണപ്പെടുന്ന അന്തരീക്ഷ മണ്ഡലം ?

Aസ്ട്രാറ്റോസ്ഫിയർ

Bട്രോപോസ്ഫിയർ

Cതെർമോസ്ഫിയർ

Dമിസോസ്ഫിയർ

Answer:

D. മിസോസ്ഫിയർ

Read Explanation:

മിസോസ്ഫിയർ (Mesosphere)

  • സ്ട്രാറ്റോസ്ഫിയറിന് മുകളിൽ 80 കിലോമീറ്റർ ഉയരം വരെ വ്യാപിച്ചുകിടക്കുന്ന അന്തരീക്ഷപാളിയാണ് മിസോസ്ഫിയർ
  • ഉയരം കുടുംതോറും ഈ പാളിയിലെ താപനില കുറഞ്ഞുവരുന്നതായി കാണാം.
  • ഭൗമോപരി തലത്തിൽ നിന്ന് 80 കിലോമീറ്റർ ഉയരത്തിൽ എത്തുമ്പോഴേക്കും താപനില -100°C  വരെ താഴുന്നു.
  • മിസോസ്ഫിയറിന്റെ ഏറ്റവും മുകളിലത്തെ ഭാഗം മിസോപാസ് (Mesopause) എന്നറിയപ്പെടുന്നു. 
    |
  • 'നിശാദീപങ്ങൾ' (Night Shining) എന്ന പേരിൽ അറിയപ്പെടുന്ന നോക്ടിലൂസെന്റ് മേഘങ്ങൾ  (Noctilucent clouds) മീസോസ്ഫിയറിലാണ്  സ്ഥിതിചെയ്യുന്നത് .
  • ഭൂമിയിൽ നിന്നുള്ള ഏറ്റവും ഉയർന്ന മേഘങ്ങളാണിവ.

  • അന്തരീക്ഷത്തിൽ ഉൽക്കകൾ കത്തുന്ന പാളിയാണ് മീസോസ്ഫിയർ.
  • അതിനാൽ മീസോസ്ഫിയർ ഉൽക്കാവർഷ പ്രദേശം (Meteor region) എന്നും അറിയപ്പെടുന്നു.

Related Questions:

ജപ്പാനിൽ അനുഭവപ്പെടുന്ന ഉഷ്‌ണക്കാറ്റ് ഏതാണ് ?
ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റ് കണ്ടെത്തിയത് ഏത് സമുദ്രത്തിലാണ് ?

താഴെ കൊടുത്തിരിക്കുന്നവയിൽ ഇന്ത്യൻ തീരസമതലങ്ങളെക്കുറിച്ചുള്ള തെറ്റായ സൂചന കണ്ടെത്തുക.

(i) പശ്ചിമതീരത്തെ അപേക്ഷിച്ച് കിഴക്കൻ തീരസമതലം വീതി കുറവാണ്.  

(ii) കിഴക്കോട്ടൊഴുകിബംഗാൾ ഉൾക്കടലിൽ പതിക്കുന്ന നദികൾ പൂർവ്വതീരങ്ങളിൽ വിശാലമായ ഡെൽറ്റകൾ സൃഷ്ടിക്കുന്നു.

(iii) താഴ്ന്നുപോയ സമതലങ്ങൾക്ക് ഉദാഹരണങ്ങളാണ് പശ്ചിമതീരസമതലങ്ങൾ. 

ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12 മണി ആയിരിക്കുമ്പോൾ ഗ്രീനിച്ചിലെ സമയം ഏത്ര ആയിരിക്കും ?
വെസ്റ്റ് വിൻഡ് ഡ്രിഫ്റ്റ് എന്ന പേരിൽ അറിയപ്പെടുന്ന സമുദ്രജല പ്രവാഹം ഏതാണ് ?