ഒരു ഇന്ത്യൻ ഇംഗ്ലീഷ് മലയാളം സാഹിത്യകാരിയായിരുന്നു കമലാ സുരയ്യ. മലയാള രചനകളിൽ മാധവിക്കുട്ടി എന്ന പേരിലും ഇംഗ്ലീഷ് രചനകളിൽ കമലാദാസ് എന്ന പേരിലുമാണ് അവർ രചനകൾ നടത്തിയിരുന്നത് നഷ്ടപ്പെട്ട നീലാംബരി, ചന്ദന മരങ്ങൾ, സുറയ്യ പാടുന്നു,പക്ഷിയുടെ മണം, ചുവന്ന പാവാട, ഭയം എന്റെ നിശാവസ്ത്രം, മാനസി എന്നിവയൊക്കെ കമലാ സുരയ്യയുടെ കൃതികളാണ്.