നെൽസൺ മണ്ടേല ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട വർഷം ?
A1993
B1994
C1995
D1996
Answer:
B. 1994
Read Explanation:
നെൽസൺ മണ്ടേല
- ദക്ഷിണാഫ്രിക്കയുടെ രാഷ്ട്രപിതാവ്,
- 'ദക്ഷിണാഫ്രിക്കൻ ഗാന്ധി' എന്നറിയപ്പെടുന്നു
- 1918 ജൂലൈ 18 ന് അന്നത്തെ ദക്ഷിണാഫ്രിക്കയിലെ കേപ് പ്രവിശ്യയുടെ ഭാഗമായ ഉംറ്റാറ്റയിലെ എംവെസോ ഗ്രാമത്തിൽ ജനിച്ചു.
- വർണ്ണവിവേചനത്തിന് എതിരെ പോരാടുകയും 1940-കളിൽ ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് (ANC) അംഗമാവുകയും ചെയ്തു.
- വർണ്ണവിവേചന വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് 1962-ൽ അറസ്റ്റു ചെയ്യപ്പെടുകയും ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെടുകയും ചെയ്തു.
- 1962 മുതൽ 1990 വരെ അദ്ദേഹം ജയിൽ വാസം അനുഷ്ഠിച്ചു
- 1990 ഫെബ്രുവരി 11-ന് മണ്ടേല ജയിൽ മോചിതനായി
- 1990-ൽ ഇന്ത്യ അദ്ദേഹത്തിന് ഭാരതരത്നം നൽകി ആദരിച്ചു
- ഇന്ത്യയുടേയും പാക്കിസ്ഥാന്റെയും പരമോന്നത ബഹുമതി നേടിയ ആഫ്രിക്കക്കാരൻ കൂടിയാണ് മണ്ടേല
- 1993-ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം നേടി.
- ഇന്ദിരാഗാന്ധി അവാർഡ് ഫോർ ഇന്റർനാഷണൽ ജസ്റ്റിസ് ആൻഡ് ഹാർമണി പുരസ്ക്കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്
- 1994-ൽ ആദ്യത്തെ സമ്പൂർണ്ണ പ്രതിനിധി ജനാധിപത്യ തെരഞ്ഞെടുപ്പിലൂടെ മണ്ടേല ദക്ഷിണാഫ്രിക്കയുടെ ആദ്യത്തെ കറുത്ത വർഗക്കാരനായ പ്രസിഡന്റായി.
- 1999 ൽ അദ്ദേഹം സ്ഥാനമൊഴിഞ്ഞെങ്കിലും വിവിധ മാനുഷിക, നയതന്ത്ര പ്രവർത്തനങ്ങളിൽ സജീവമായി തുടർന്നു.
- 2013 ഡിസംബർ 5-ന് 95-ാം വയസ്സിൽ അദ്ദേഹം അന്തരിച്ചു.
- ആത്മകഥ - 'ലോങ് വാക് ടു ഫ്രീഡം'