Challenger App

No.1 PSC Learning App

1M+ Downloads
ന്യൂ ഡെവലപ്പ്മെന്റ് ബാങ്ക് ഏതു സംഘടനയുടേതാണ് ?

Aബ്രിക്സ്

Bസാർക്ക്

Cയൂറോപ്യൻ യൂണിയൻ

Dആസിയാൻ

Answer:

A. ബ്രിക്സ്

Read Explanation:

 ന്യൂ ഡെവലപ്‌മെന്റ് ബാങ്ക് (NDB)

  • ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ ബ്രിക്‌സ് രാജ്യങ്ങൾ സ്ഥാപിച്ച  വികസന ബാങ്ക് 
  • ബ്രിക്‌സ് ഡെവലപ്‌മെന്റ് ബാങ്ക് എന്നും അറിയപ്പെടുന്നു .
  • 2015-ലാണ് ബാങ്ക് ഔദ്യോഗികമായി ആരംഭിച്ചത്.
  • അംഗരാജ്യങ്ങളിലും മറ്റ് വളർന്നുവരുന്ന സമ്പദ്‌വ്യവസ്ഥകളിലും അടിസ്ഥാന സൗകര്യവികസനത്തിനും സുസ്ഥിര വികസന സംരംഭങ്ങൾക്കും പിന്തുണ നൽകുക എന്നതാണ് NDB ലക്ഷ്യമിടുന്നത്.
  • ബാങ്കിന്റെ ആദ്യത്തെ അധ്യക്ഷൻ  ഇന്ത്യക്കാരനായ  കെ. വി. കാമത്ത് ആയിരുന്നു 

Related Questions:

വാണിജ്യ ബാങ്കുകളുടെ നിക്ഷേപ പദ്ധതികളുടെ പ്രത്യേകതകളാണ് ചുവടെ ചേർത്തിരിക്കുന്നത് ഇവയിൽ ശരിയായ പ്രസ്താവനകളെ മാത്രം കണ്ടെത്തുക:

  1. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നിശ്ചിത കാലയളവിലേക്ക് പണം ബാങ്കില്‍ നിക്ഷേപിക്കാന്‍ യോജിച്ചവ സ്ഥിര നിക്ഷേപമാണ്.
  2. ഒരു നിശ്ചിത തുക വീതം ഒരു പ്രത്യേക കാലയളവിലേക്ക് എല്ലാ മാസവും നിക്ഷേപിക്കുന്ന പദ്ധതി പ്രചലിത നിക്ഷേപം എന്നറിയപ്പെടുന്നു.
  3. ഒരു ദിവസം തന്നെ ധാരാളം പ്രാവശ്യം പണം നിക്ഷേപിക്കാനും പിന്‍വലിക്കാനും സൗകര്യം നല്‍കുന്നവ ആവർത്തിത നിക്ഷേപം എന്നറിയപ്പെടുന്നു.
  4. പൊതുജനങ്ങള്‍ക്ക് അവരുടെ സമ്പാദ്യങ്ങള്‍ കുറഞ്ഞ കാലയളവിലേക്ക് നിക്ഷേപിക്കാനും ആവശ്യാനുസരണം അവ തിരിച്ചെടുക്കാനും സഹായിക്കുന്നവ സമ്പാദ്യ നിക്ഷേപമാണ്.
    സഹകരണം, സ്വയം സഹായം, പരസ്പര സഹായം' എന്നത് ആരുടെ പ്രവർത്തന തത്വമാണ് ?
    ഭാരതീയ മഹിളാ ബാങ്ക് സ്ഥാപിതമായ വർഷം ?
    താഴെ പറയുന്നവയിൽ സഹകരണ ബാങ്കുകളുടെ പ്രധാന ഉദ്ദേശ്യങ്ങളിൽ പെടാത്തത് ഏത് ?

    വാണിജ്യബാങ്കുകള്‍ ഏതെല്ലാം ആവശ്യങ്ങള്‍ക്കാണ് ജനങ്ങള്‍ക്ക് പണവായ്പ നല്‍കുന്നത്?

    1. കൃഷി ആവശ്യങ്ങള്‍ക്ക്
    2. വ്യവസായ ആവശ്യങ്ങള്‍ക്ക്
    3. വീടു നിര്‍മിക്കാന്‍
    4. വാഹനങ്ങള്‍ വാങ്ങാന്‍