App Logo

No.1 PSC Learning App

1M+ Downloads
ന്യൂക്ലിയസിനു ചുറ്റും ഇലക്ട്രോണുകൾ സഞ്ചരിക്കുന്നത് ഷെല്ലുകളിലാണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ ?

Aറുഥർഫോർഡ്

Bമാക്സ്വെൽ

Cനീൽസ്ബോർ

Dചാഡ് വിക്

Answer:

C. നീൽസ്ബോർ

Read Explanation:

ബോർ ആറ്റം മാതൃക

  • ഓർബിറ്റുകൾ അഥവാ ഷെല്ലുകൾ എന്ന് വിളിക്കുന്ന വൃത്താകാരമായ പാതയിലൂടെ ഇലക്ട്രോണുകൾ ന്യൂക്ലിയസിനു ചുറ്റും കറങ്ങുന്നു
  • ഷെല്ലുകളെ K, L, M , N... എന്ന് സൂചിപ്പിക്കുന്നു
  • K ഷെല്ലിൽ 2, Lഷെല്ലിൽ 8, M ഷെല്ലിൽ 18 എന്നിങ്ങനെ ഇലക്ട്രോണുകൾ വിന്യസിക്കാം
  • ഒരുഷെല്ലിൽ കൊള്ളുന്ന പരമാവധി ഇലക്ട്രോണുകളെ കണ്ടുപിടിക്കാൻ 2 n² എന്ന സൂത്രവാക്യം ഉപയോഗിക്കാം. n = ഷെൽ നമ്പർ (1,2,3 ...)
  • ബോർ ആറ്റം മാതൃകയുടെ മേന്മകൾ :-ആറ്റത്തിന്റെ സ്ഥിരത വിശദീകരിക്കാൻസാധിച്ചു ,ഹൈഡ്രജൻ സ്പെക്ട്രം വിശദീകരിച്ചു
  • ബോർ ആറ്റം മാതൃകയുടെ പരാജയങ്ങൾ :- അനിശ്ചിതത്വ നിയമം വിശദീകരിക്കുന്നതിൽ പരാജയപ്പെട്ടു. ദ്രവ്യത്തിന്റെ ദ്വൈത സ്വഭാവത്തെ  വിശദീകരിക്കാൻ സാധിച്ചില്ല 

Related Questions:

ഇലക്ട്രോണിനെ സംബന്ധിച്ച് ശരിയായ പ്രസ്താവനയേത് ?
ആറ്റം കണ്ടുപിടിച്ചത്
The maximum number of electrons in N shell is :
ന്യൂക്ലിയസിനെ ചുറ്റി കറങ്ങുന്ന കണിക ?
ഒരേ മാസ് നമ്പറും വ്യത്യസ്ത അറ്റോമിക നമ്പറുമുള്ള ആറ്റങ്ങളാണ്