Challenger App

No.1 PSC Learning App

1M+ Downloads

ന്യൂലാൻഡ്‌സിന്റെ അഷ്ടക നിയമവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയേത് ?

  1. ന്യൂലാൻഡ്‌സ് അന്നറിയപ്പെട്ടിരുന്ന 56 മൂലകങ്ങളെ ക്രമമായി എഴുതിയപ്പോൾ എട്ടാമത് വരുന്ന മൂലകം ആദ്യത്തേതിന്റെ ആവർത്തനമാണ് എന്ന് കണ്ടെത്തി
  2. ഒന്നാമത്തെയും മൂന്നാമത്തേയും മൂലകങ്ങളുടെ അറ്റോമിക മാസ്സിന്റെ ഏകദേശ ശരാശരിയാണ് മധ്യഭാഗത്ത് വരുന്ന മൂലകത്തിന്റെ അറ്റോമിക മാസ്
  3. ഇതിനെ സംഗീതത്തിലെ സപ്‌തസ്വരങ്ങളുമായി അദ്ദേഹം താരതമ്യം ചെയ്‌തു
  4. അറ്റോമിക മാസ് കൂടിയ മൂലകങ്ങളിൽ ഇത് പാലിക്കപ്പെടുന്നില്ല എന്നത് ഇതിന്റെ പരിമിതിയായി രേഖപ്പെടുത്തപ്പെട്ടു

    Aഎല്ലാം ശരി

    B1, 3, 4 ശരി

    C3 മാത്രം ശരി

    D4 മാത്രം ശരി

    Answer:

    B. 1, 3, 4 ശരി

    Read Explanation:

    ന്യൂലാൻഡ്‌സിന്റെ അഷ്ടകങ്ങൾ:

    • 1866 ൽ ന്യൂലാൻഡ്‌സ് അന്നറിയപ്പെട്ടിരുന്ന 56 മൂലകങ്ങളെ ക്രമമായി എഴുതിയപ്പോൾ എട്ടാമത് വരുന്ന മൂലകം ആദ്യത്തേതിന്റെ ആവർത്തനമാണ് എന്ന് കണ്ടെത്തി.
    • ഇതിനെ സംഗീതത്തിലെ സപ്‌തസ്വരങ്ങളുമായി അദ്ദേഹം താരതമ്യം ചെയ്‌തു
    • സ, രി, ഗ, മ, പ, ധ, നി സ എട്ടാം സ്വരം ആദ്യത്തേതിന്റെ ആവർത്തനം എന്ന പോലെ
    • ഈ നിയമം അഷ്ടക നിയമം (Law of Octaves) എന്നറിയപ്പെടുന്നു.
    • അറ്റോമിക മാസ് കൂടിയ മൂലകങ്ങളിൽ ഇത് പാലിക്കപ്പെടുന്നില്ല എന്നത് ഇതിന്റെ പരിമിതിയായി രേഖപ്പെടുത്തപ്പെട്ടു

    Related Questions:

    മൂലകങ്ങളുടെ വർഗ്ഗീകരണത്തിൽ ത്രികങ്ങൾ എന്ന ആശയം കൊണ്ട് വന്നത് ?
    ആറ്റത്തിന്റെ വലുപ്പം പീരിയഡിൽ ഇടത്തു നിന്നും വലത്തോട്ട് പോകുന്തോറും :
    ലാൻഥനോയ്ഡുകൾ ഏത് പീരിയഡിൽ ഉൾപ്പെടുന്നു ?
    ലോഹസ്വഭാവവും അലോഹസ്വഭാവവും പ്രകടിപ്പിക്കുന്ന മൂലകങ്ങളാണ് ---.
    നൈട്രജന്റെ അറ്റോമിക സഖ്യ എത്ര ആണ് ?