App Logo

No.1 PSC Learning App

1M+ Downloads
പഞ്ചാബ് നാഷണൽ ബാങ്കിന്റെ സ്ഥാപകനാര് ?

Aവി.കെ സിംഗ്

Bലാലാ ലജ്പത്‌റായ്

Cജവാഹർലാൽ നെഹ്‌റു

Dകിഷൻ സിംഗ്

Answer:

B. ലാലാ ലജ്പത്‌റായ്

Read Explanation:

പഞ്ചാബ് നാഷണൽ ബാങ്ക്

  • സ്വദേശി പ്രസ്ഥാനത്തിൻറെ ഭാഗമായി പൂർണ്ണമായും ഇന്ത്യയിൽ നിന്നുള്ള മൂലധനം ഉപയോഗിച്ച് സ്ഥാപിക്കപ്പെട്ട ആദ്യത്തെ ഇന്ത്യൻ ബാങ്കാണ് പഞ്ചാബ് നാഷണൽ ബാങ്ക്.
  • ലാലാലജ്പത്റായും സ്വദേശി പ്രസ്ഥാനത്തിൻറെ നേതാക്കളും ചേർന്നാണ് 1894ലാണ് പഞ്ചാബ് നാഷണൽ ബാങ്ക് ആരംഭിച്ചത്.
  • എങ്കിലും 1895 ഏപ്രിൽ 12 മുതലാണ് പഞ്ചാബ് നാഷണൽ ബാങ്ക് അതിൻ്റെ പ്രവർത്തനം ആരംഭിച്ചത്
  • 2020 ഏപ്രിൽ 1 ന് നിലവിൽ വന്ന ബാങ്ക് ലയനത്തോടു കൂടി ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ പൊതുമേഖല ബാങ്ക് കൂടിയാണ് പഞ്ചാബ് നാഷണൽ ബാങ്ക്.
  • ഇന്ത്യയിലാദ്യമായി സ്വയം പിരിഞ്ഞു പോകൽ പദ്ധതി(Voluntary Retirement) നടപ്പിലാക്കപ്പെട്ടത് പഞ്ചാബ് നാഷണൽ ബാങ്കിലാണ്.

Related Questions:

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറും തമ്മിലുള്ള ലയനം നടന്നതെന്ന് ?
ആദ്യമായി ബാങ്കുകളെ ദേശസാൽക്കരണം നടത്തിയ വർഷം ?

താഴെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ ജോഡി കണ്ടെത്തുക:

1.ഉല്‍പ്പന്നങ്ങള്‍ കയറ്റി അയക്കുന്നതിനും ഇറക്കുമതി ചെയ്യുന്നതിനും വായ്പ നല്‍കുന്നു - ഇന്ത്യന്‍ ചെറുകിട വ്യവസായ വികസന ബാങ്ക്

2.പുതിയ ചെറുകിട വ്യവസായം തുടങ്ങാനും വ്യവസായങ്ങള്‍ ആധുനികവല്‍ക്കരിക്കാനും സഹായം നല്‍കുന്നു - എക്സിം ബാങ്ക് ഓഫ് ഇന്ത്യ

3.ഗ്രാമീണ വികസനത്തിനും കാര്‍ഷിക വികസനത്തിനുമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യയുടെ പരമോന്നത ബാങ്ക് - നബാര്‍‍ഡ്

 

ഭാരതീയ റിസർവ് ബാങ്ക് സ്ഥാപിതമായ വർഷം ?
SIDBI ഏത് തരം ബാങ്കുകൾക്ക് ഉദാഹരണമാണ് ?