പഞ്ചാരിമേളം രൂപകല്പന ചെയ്തത് ഇവരിൽ ആരാണ് ?Aമഴമംഗലം നാരായണൻ നമ്പൂതിരിBകുഞ്ചൻ നമ്പ്യാർCഅമ്മന്നൂർ മാധവചാക്യാർDഇവരാരുമല്ലAnswer: A. മഴമംഗലം നാരായണൻ നമ്പൂതിരി Read Explanation: കേരളത്തിലെ ക്ഷേത്രോത്സവങ്ങളുടെ ഭാഗമായി അവതരിപ്പിക്കാറുള്ള., പല വാദ്യോപകരണങ്ങൾ ഒന്നുചേരുന്ന ഒരു ചെണ്ടമേളമാണ് പഞ്ചാരിമേളം. ഭാഷാ നൈഷധ കർത്താവായ മഴമംഗലം നാരായണൻ നമ്പൂതിരിയാണ് പഞ്ചാരി മേളം രൂപകല്പന ചെയ്തത്. പിന്നീട് ഇതിന്റെ വാദ്യഭാഷ്യം ചമച്ചത് പണ്ടാരത്തിൽ രാമമാരാർ ആയിരുന്നു. പത്തു നാഴിക (നാല് മണിക്കൂർ) ആണ് പഞ്ചാരിമേളം അവതരിപ്പിക്കുവാൻ വേണ്ട സമയം. ക്ഷേത്രവാദ്യങ്ങളിൽ ഏറ്റവും പ്രസിദ്ധമായതും പഞ്ചാരിമേളം തന്നെ ആണ്. പഞ്ചാരിമേളത്തിൽ ഉപയോഗിക്കുന്ന വാദ്യോപകരണങ്ങൾ ചെണ്ട, കുഴൽ, ഇലത്താളം, കൊമ്പ് എന്നിവയാണ്. Read more in App