App Logo

No.1 PSC Learning App

1M+ Downloads
പഠന പീഠസ്ഥലി ഒഴിവാക്കാനുള്ള മാർഗങ്ങൾ ഏവ ?

Aശ്രദ്ധ വ്യതിചലിപ്പിക്കുന്ന ഘടകങ്ങൾ ഒഴിവാക്കുക

Bകാര്യക്ഷമമായ ബോധനരീതികൾ സ്വീകരിക്കുക

Cകാഠിന്യ നിലവാരത്തിനനുസരിച്ച് പഠനാനുഭവങ്ങൾ നൽകുക

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

പഠന പീഠസ്ഥലി ഒഴിവാക്കാനുള്ള മാർഗങ്ങൾ :-

  • കാര്യക്ഷമമായ ബോധനരീതികൾ സ്വീകരിക്കുക.
  • ശ്രദ്ധ വ്യതിചലിപ്പിക്കുന്ന ഘടകങ്ങൾ ഒഴിവാക്കുക.
  • കാഠിന്യ നിലവാരത്തിനനുസരിച്ച് പഠനാനുഭവങ്ങൾ നൽകുക.
  • ചെയ്യുന്ന പ്രവർത്തനത്തിൻ്റെ ലക്ഷ്യങ്ങൾ വ്യക്തമാക്കി കൊടുക്കുക.
  • ഉചിതമായ ദൃശ്യ ശ്രവ്യ ഉപകരണങ്ങൾ ഉപയോഗിക്കുക. 
  • അഭിപ്രേരണ ഉണർത്താനും നിലനിർത്താനും ഉത്സാഹിപ്പിക്കുക.
  • കായികവും മാനസികവുമായ തളർച്ച അകറ്റുക.
  • പഠന തന്ത്രങ്ങൾ മാറ്റിമാറ്റി പ്രയോഗിക്കാൻ പഠിതാക്കളെ സഹായിക്കുക.
  • ഉചിതമായ പഠന രീതികൾ അവലംബിക്കാൻ പഠിതാക്കളെ സഹായിക്കുക.
  • പ്രവർത്തനം കുറേസമയം നിർത്തി വെച്ചിട്ട് പിന്നീട് തുടരാൻ പഠിതാവിനെ പ്രേരിപ്പിക്കുക.

Related Questions:

അഫാസിയ എന്നാൽ :
യന്ത്രങ്ങളുടെ പ്രവർത്തനരീതിയോടുള്ള വിദ്യാർത്ഥികളുടെ അഭിരുചി മനസിലാക്കാൻ താങ്കൾ സ്വീകരിക്കുന്ന ടെസ്റ്റ് എന്തായിരിക്കും?
പ്രതിഭാധനനായ ഒരു കുട്ടിയെ കൈകാര്യം ചെയ്യുന്നതിന് ഏറ്റവും അനുയോജ്യമായ രീതി ?
മിന്നസോട്ട മാനുവൽ ടെസ്റ്റിരിറ്റി ടെസ്റ്റ് ഏത് അഭിരുചി ശോധകത്തിന് ഉദാഹരണമാണ് ?
ലക്ഷ്യം നേടാനുള്ള അഭിവാഞ്ഛ കൂടുന്തോറും അഭിപ്രേരണ ....................