പഠന പീഠസ്ഥലി (Learning Plateau)
- പ്രകടമായ പഠനപുരോഗതി രേഖപ്പെടുത്താൻ കഴിയാതിരിക്കുകയും, പിന്നീട് ദ്രുത പുരോഗതിയിലേക്ക് മാറാൻ കഴിയുന്നതുമായ ഘട്ടത്തെ സൂചിപ്പിക്കുന്ന സംജ്ഞയാണ് പഠന പീഠസ്ഥലി.
- ഇത്തരമൊരു ഘട്ടത്തിൽ എത്തുമ്പോൾ പഠന വക്രം X അക്ഷരത്തിനു സമാന്തരമായ ഒരു രേഖഖണ്ഡത്തിൻ്റെ രൂപത്തിലായിരിക്കും.
പഠന പീഠസ്ഥലിയുടെ കാരണങ്ങൾ :-
- മോശമായ കായിക സ്ഥിതി
- മാനസികമായ തളർച്ച
- രോഗാവസ്ഥ
- പ്രതികൂല പരിസ്ഥിതി
- ശ്രദ്ധാ വ്യതിചലനം
- താല്പര്യമില്ലായ്മ
- അഭിപ്രേരണയുടെ അഭാവം
- പ്രവർത്തനത്തിൻറെ സങ്കീർണത
- തെറ്റായ പരിശീലന ശൈലി