App Logo

No.1 PSC Learning App

1M+ Downloads
പഠന വൈകല്യങ്ങൾക്ക് അടിസ്ഥാന കാരണമാകുന്ന ഘടകം ഏത് ?

Aപാരമ്പര്യം

Bസ്കൂൾ അന്തരീക്ഷo

Cകുടുംബത്തിൻറെ സാമൂഹ്യ സാമ്പത്തിക നില

Dതെറ്റായ പഠനരീതി

Answer:

A. പാരമ്പര്യം

Read Explanation:

  • പഠന വൈകല്യം (Learning Disability)

അടിസ്ഥാന മാനസിക പ്രക്രിയയിൽ സംഭവിക്കുന്ന ചില പ്രശ്‌നങ്ങൾ കാരണം പഠനവുമായി ബന്ധപ്പെട്ട ആശയങ്ങൾ ഉൾകൊള്ളാനും പ്രവർത്തനങ്ങളിൽ ഏർപ്പെടാനും പ്രകടനങ്ങൾ നടത്താനും കുട്ടികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളാണ് പഠന വൈകല്യങ്ങൾ.

  • പഠന വൈകല്യത്തിൻ്റെ കാരണങ്ങളെ മൂന്നായി തിരിച്ചിരിക്കുന്നു
    1. ശരീരപരവും  ജൈവശാസ്ത്രപരവുമായ കാരണങ്ങൾ 
    2. പാരമ്പര്യവും ജനിതകവുമായ കാരണങ്ങൾ 
    3. പാരിസ്ഥിതിക ഘടകങ്ങളുമായി ബന്ധപ്പെട്ട കാരണങ്ങൾ

വിവിധതരം പഠന വൈകല്യങ്ങൾ

  • ഡിസ്ലെക്‌സിയ  (വായനാ വൈകല്യം)
  • ഡിസ്ഗ്രാഫിയ (എഴുത്തിലെ വൈകല്യം)
  •  ഡിസ്‌കാൽകുലിയ (കണക്കിലെ വൈകല്യം)
  • ഡിസ്പ്രാക്സിയ (പേശികൾ ഏകോപിപ്പിക്കുന്നതിലുള്ള വൈകല്യം)
  • ഡിസ്‌നോമിയ (പേരുകൾ ഉപയോഗിക്കുന്നതിനുള്ള വൈകല്യം)
  • അറ്റെൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്‌റ്റിവിറ്റി ഡിസോർഡർ ADHD  (ശ്രദ്ധാ വൈകല്യം)

Related Questions:

പഠന വൈകല്യത്തിന് കാരണമായ പ്രധാന ഘടകം ?
The term regression was first used by .....
മൂന്ന് ആദ്യകാല സ്കൂളുകൾ മനഃശാസ്ത്രത്തിൽ യഥാക്രമം ബോധത്തിന്റെ ഘടന, ബോധത്തിന്റെ പ്രവർത്തനങ്ങൾ അല്ലെങ്കിൽ നിരീക്ഷിക്കാവുന്ന പെരുമാറ്റം എന്നിവ പഠിക്കണമെന്ന് നിർദ്ദേശിച്ചു.
മനഃശാസ്ത്രത്തിന്റെ പിതാവ് എന്ന് അറിയപ്പെടുന്നത് ആര് ?
താഴെപ്പറയുന്നവയിൽ ചർച്ചാരീതിയുടെ മെച്ചങ്ങൾ ഏവ?