App Logo

No.1 PSC Learning App

1M+ Downloads
പഠന വൈകല്യത്തിനുള്ള കാരണങ്ങളായി കണ്ടെത്തുന്നത്?

Aജൈവികമായ കാരണങ്ങൾ

Bജനിതകമായ കാരണങ്ങൾ

Cസാഹചര്യ കാരണങ്ങൾ

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

പഠന വൈകല്യം (Learning Disability)

അടിസ്ഥാന മാനസിക പ്രക്രിയയിൽ സംഭവിക്കുന്ന ചില പ്രശ്‌നങ്ങൾ കാരണം പഠനവുമായി ബന്ധപ്പെട്ട ആശയങ്ങൾ ഉൾകൊള്ളാനും പ്രവർത്തനങ്ങളിൽ ഏർപ്പെടാനും പ്രകടനങ്ങൾ നടത്താനും കുട്ടികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളാണ് പഠന വൈകല്യങ്ങൾ.

  • പഠന വൈകല്യത്തിൻ്റെ കാരണങ്ങളെ മൂന്നായി തിരിച്ചിരിക്കുന്നു
    1. ശരീരപരവും  ജൈവശാസ്ത്രപരവുമായ കാരണങ്ങൾ 
    2. പാരമ്പര്യവും ജനിതകവുമായ കാരണങ്ങൾ 
    3. പാരിസ്ഥിതിക ഘടകങ്ങളുമായി ബന്ധപ്പെട്ട കാരണങ്ങൾ
  • വിവിധതരം പഠന വൈകല്യങ്ങൾ
    1. ഡിസ്ലെക്‌സിയ  (വായനാ വൈകല്യം)
    2. ഡിസ്ഗ്രാഫിയ (എഴുത്തിലെ വൈകല്യം)
    3.  ഡിസ്‌കാൽകുലിയ (കണക്കിലെ വൈകല്യം)
    4. ഡിസ്പ്രാക്സിയ (പേശികൾ ഏകോപിപ്പിക്കുന്നതിലുള്ള വൈകല്യം)
    5. ഡിസ്‌നോമിയ (പേരുകൾ ഉപയോഗിക്കുന്നതിനുള്ള വൈകല്യം)
    6. അറ്റെൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്‌റ്റിവിറ്റി ഡിസോർഡർ ADHD  (ശ്രദ്ധാ വൈകല്യം)

 


Related Questions:

അദ്ധ്യാപകൻ ക്ലാസ്സിൽ നൽകുന്ന പ്രബലനം?
ലീവ് വൈഗോട്സ്കിയുടെ അഭിപ്രായത്തിൽ വ്യക്തിക്ക് ബുദ്ധിപരമായ ധർമങ്ങൾ നിർവഹിക്കാൻ അയാൾ എത്തിച്ചേരേണ്ട ഭാഷണ മേഖല ഏത്?
When you enter the class, you notice that most of the students start making comments in subdued tones. How will you deal with such a situation?
അപസമായോജനം അനുഭവിക്കുന്നവനും മറ്റുള്ളവർക്ക് പ്രയാസങ്ങൾ ഉണ്ടാക്കുന്നവനും തൻറെ തന്നെ പൂർണ വികാസം തടസ്സപ്പെട്ടവനും ആയ കുട്ടികളുടെ വിഭാഗം ?
കുട്ടികളിൽ കാണുന്ന ഒരു പെരുമാറ്റ വൈകല്യമാണ് :