App Logo

No.1 PSC Learning App

1M+ Downloads
പഠനം എന്നത് ചോദകവും പ്രതികരണവും തമ്മിലുള്ള അനുബന്ധനമാണെന്ന് വാദിക്കുന്ന സിദ്ധാന്തം ഏത് ?

Aഘടനാവാദം

Bവ്യവഹാരവാദം

Cമാനവികതാവാദം

Dധർമ്മവാദം

Answer:

B. വ്യവഹാരവാദം

Read Explanation:

വ്യവഹാരവാദം 
  • പാവ്ലോവിന്റെ പഠനങ്ങളെയും സ്വന്തം നിരീക്ഷണങ്ങളെയും അടിസ്ഥാനമാക്കി ജോൺ ബി. വാട്സൺ ഇതിനു രൂപം നൽകി.
  • ജീവികളിൽ നടത്തിയ പരീക്ഷണങ്ങളിലൂടെ കണ്ടത്തിയ കാര്യങ്ങൾ മനുഷ്യർക്കും ബാധകമാണെന്ന് കരുതി.
  • മനസ്സ് നിരീക്ഷണവിധേയമല്ലാത്തതിനാൽ അതിനെ അവർ തീർത്തും അവഗണിച്ചു.
  • മനുഷ്യനുൾപ്പെടെയുള്ള എല്ലാ ജീവികളുടെയും വ്യവഹാരങ്ങൾ ചോദക-പ്രതികരണബന്ധങ്ങളിൽ അധിഷ്ഠിതമാണെന്ന് വാദിച്ചു.
  • അനുകരണം, ആവർത്തനം എന്നിവ വഴി ഏതൊരു വ്യവഹാരത്തെയും നാം ആഗ്രഹിക്കുന്ന രീതിയിലേക്കു മാറ്റാനാവുമെന്ന വിശ്വാസത്തെ ബലപ്പെടുത്തി. അതുകൊണ്ടുതന്നെ വലിയ അംഗീകാരം എളുപ്പത്തിൽ കിട്ടി.
  • 1920 മുതൽ 1960 വരെ മന:ശാസ്ത്രമേഖല അടക്കി വാണു.
  • സ്കിന്നർ, തോണ്ടെയ്ക്ക് എന്നിവരായിരുന്നു മറ്റു പ്രധാന വക്താക്കൾ.

Related Questions:

Which psychologist's work influenced Kohlberg’s moral development theory?
Freud compared the mind to which object to explain its layers?
In which level do individuals start valuing social relationships and laws?
Which of the following is NOT a cause of intellectual disabilities?
മനോവിശ്ലേഷണ സിദ്ധാന്തത്തിന്റെ പ്രധാന വക്താക്കളിൽ ശരിയായവ തിരഞ്ഞെടുക്കുക ?