App Logo

No.1 PSC Learning App

1M+ Downloads
പഠനം നടക്കുന്നത് ഉള്‍ക്കാഴ്ചകൊണ്ടാണെന്നു സിദ്ധാന്തിച്ചത് ?

Aവ്യവഹാര വാദം

Bഗസ്റ്റാള്‍ട്ട് മനശാസ്ത്രം

Cജ്ഞാതൃവ്യവഹാരവാദം ( കോഗ്നറ്റീവ് ബിഹേവിയറിസം)

Dസാമൂഹിക ജ്ഞാനനിര്‍മിതി വാദം

Answer:

B. ഗസ്റ്റാള്‍ട്ട് മനശാസ്ത്രം

Read Explanation:

ഗസ്റ്റാള്‍ട്ട് മനശാസ്ത്രം / സാമഗ്രതാവാദം 

    • പരിസരത്തിൻറെ സമഗ്രതയിൽ നിന്നുളവാകുന്ന ഉൾക്കാഴ്ചയാണ് പഠനത്തിന് നിദാനം എന്നു കരുതുന്ന സമീപനമാണ് ഗസ്റ്റാള്‍ട്ട് സിദ്ധാന്തം.
    • ഗസ്റ്റാള്‍ട്ട് എന്ന ജർമൻ പദത്തിനർത്ഥം  രൂപം, ആകൃതി എന്നാണ്.
    • പൂർണ്ണതയ്ക്ക് അതിൻറെ അംശങ്ങളെ അപേക്ഷിച്ചുള്ള സവിശേഷ രൂപ ഗുണത്തെ ഗസ്റ്റാൾട്ട് എന്നു വിളിക്കാം.
    • ജര്‍മന്‍ മന:ശാസ്ത്രജ്ഞനായ മാക്സ് വര്‍തീമറാണ് ഇതിന്റെ പ്രധാന വക്താവ്.
    • കര്‍ട് കൊഫ്കവുള്‍ഫ്ഗാങ്ങ് കൊഹ്ലര്‍ എന്നിവരാണ് ഇക്കാര്യത്തില്‍ അദ്ദേഹത്തിന്റെ കൂട്ടുകാര്‍.
    • 1912 ലാണ് ഈ കാഴ്ചപ്പാട് അവതരിപ്പിക്കപ്പെട്ടത്.
    • അംശങ്ങളുടെ ആകെത്തുകയെക്കാള്‍ മെച്ചപ്പെട്ടതാണ് സമഗ്രത. സമഗ്രതയിൽ ആണ് യഥാർഥമായ അറിവ് ഉല്പാദിപ്പിക്കപ്പെടുന്നത്.
    • കൊഹ്ലര്‍ സുല്‍ത്താന്‍ എന്ന ചിമ്പാൻസിയിൽ  നടത്തിയ പരീക്ഷണങ്ങളിലൂടെ പഠനത്തെ സംബന്ധിച്ച ഇവരുടെ കാഴ്ചപ്പാടിന് മൂര്‍ത്തരൂപം നല്‍കി.

Related Questions:

ഏതെങ്കിലും ഒരു ചോദകത്തിൻറെ അവതരണം ഒരു വ്യവഹാരത്തെ ശക്തിപ്പെടുത്തുക ആണെങ്കിൽ അതിനെ എന്തുതരം പ്രബലനമായി വിശേഷിപ്പിക്കാം ?
'ZPD' എന്ന ആശയം ഏതു സൈദ്ധാന്തികനുമായി ബന്ധപ്പെട്ടിരിക്കുന്നു?
പഠനത്തെ നിയന്ത്രിക്കുന്ന മനഃശ്ശാസ്ത്ര തത്വങ്ങൾക്ക് ഊന്നൽ നൽകിയത് ?

Which of the following is NOT true of classical conditioning

  1. classical conditioning is passive
  2. classical conditioning can explain simple reflective behaviours
  3. A neutral stimulus take on the properties of a conditioned stimulus
  4. none of the above

    ഇന്ത്യയിലെ വിദ്യാഭ്യാസ പരിഷ്ക്കാരങ്ങളാണ് കൊടുത്തിട്ടുള്ളത്

    i. RTE ആക്ട്

    ii. PWD ആക്ട്

    iii. സെക്കൻഡറി എജ്യുക്കേഷൻ കമ്മീഷൻ

    (iv) പ്രോഗ്രാം ഓഫ് ആക്ഷൻ(PoA)

    നടപ്പിലാക്കിയ വർഷത്തിനെ അടിസ്ഥാനമാക്കിയിട്ടുള്ള ആരോഹണ ക്രമം തിരിച്ചറിയുക