App Logo

No.1 PSC Learning App

1M+ Downloads
പഠനത്തിനുള്ള ബുദ്ധിമുട്ടുകൾ ശാസ്ത്രീയമായി കണ്ടുപിടിച്ച് പരിഹരിക്കാൻ തയ്യാറാക്കുന്ന ശോധകങ്ങൾ :

Aസിദ്ധിശോധകം

Bനിദാനശോധകം

Cഅടിസ്ഥാന ശോധകങ്ങൾ

Dനിഗീർണ്ണ ശോധകം

Answer:

B. നിദാനശോധകം

Read Explanation:

നിദാന ശോധകം (DIAGNOSTIC TEST)

  • പഠിതാക്കള്‍ക്ക് പാഠൃപദ്ധതിയിലെ പ്രത്യേക ഭാഗങ്ങളുമായി ബന്ധപ്പെട്ടുള്ള പ്രയാസങ്ങള്‍, കഴിവില്ലായ്മകള്‍, പോരായ്മകള്‍, വിടവുകള്‍, തുടങ്ങിയവ നിര്‍ണ്ണയിക്കാനും അവ സുക്ഷ്മമായി പരിശോധിക്കാനും, പരിഹാര ബോധാനത്തിലൂടെ അവ അകറ്റാനും വേണ്ടി രൂപ കല്പന ചെയ്യുന്ന ശോധകമാണ് 'നിദാന ശോധകം'
  • നിദാന ശോധകത്തിന്‍റെ ധര്‍മ്മം, കുട്ടികള്‍ നേരിടുന്ന പ്രയാസങ്ങളുടെ ശരിയായ സ്വഭാവം കണ്ടെത്തുകയും മോശമായ പഠന ഫലത്തിനുള്ള കാരണങ്ങള്‍ നിര്‍ണയിക്കുകയുമാണ് .
  • നിദാന ശോധകത്തിന്‍റെ ഈ രീതിയിലുള്ള പ്രയോഗം രണ്ടു തലങ്ങളില്‍ പ്രസക്തമാണ്‌.

1. ഒരു പുതിയ പാഠ ഭാഗം അവതരിപ്പിക്കുന്നതിനു മുമ്പ്  2. ഒരു പാഠ ഭാഗം പഠിപ്പിച്ചു കഴിഞ്ഞ്.

  • നിദാന ശോധകത്തിന്‍റെ  നിര്‍മ്മാണത്തില്‍ അഞ്ച് ഘട്ടങ്ങളാണുള്ളത് :-

1. ഉദ്ദേശ്യാധിഷ്ഠിതമായ സംവിധാനം

2. പ്രസക്തമായ  പാഠൃ വസ്തുവിന്‍റെ അപഗ്രഥനം

3. ചോദ്യങ്ങള്‍ എഴുതിയുണ്ടാക്കല്‍

4. ചോദ്യങ്ങളെ ചെറിയ ഖണ്ഡങ്ങളാക്കി സമാഹരിക്കുക

5. വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ എഴുതിയുണ്ടാക്കു


Related Questions:

പഠിതാക്കളുടെ ശാരീരികവും മാനസികവും പഠനപരവുമായ ഘടകങ്ങളെ വിലയിരുത്തിക്കൊണ്ട് വിവരങ്ങൾ ശേഖരിക്കുന്ന റിക്കാർഡാണ്?
താഴെ കൊടുത്തവയിൽ തെറ്റായ ജോഡി തെരഞ്ഞെടുക്കുക.
കുട്ടികളുടെ സ്വഭാവം പഠിക്കുന്നതിനായി അധ്യാപിക ഒരു കുട്ടിയെ തിരഞ്ഞെടുത്ത് അവനെ/അവളെ വിശദമായി പഠിക്കുന്ന രീതി ഉപയോഗിക്കുന്നതിനെ പറയുന്നത്
താഴെപ്പറയുന്നവയിൽ സമായോജന തന്ത്രം അല്ലാത്തത് ഏത് ?
പദസഹചരത്വ പരീക്ഷ കൊണ്ടുവന്നത് ?