App Logo

No.1 PSC Learning App

1M+ Downloads
പഠനത്തിൻറെ ഭാഗമായി താങ്കൾ സ്കൂളിൽ സർഗാത്മക രചനയുമായി ബന്ധപ്പെട്ട് ഒരു പാഠ്യേതര പ്രവർത്തനം തയ്യാറാക്കുകയാണ്. ഇവിടെ താങ്കൾ ലക്ഷ്യം വയ്ക്കുന്നത് ആരെ ആയിരിക്കും ?

Aഉയർന്ന സർഗശേഷിയുള്ള കുട്ടികളെ

Bവ്യാകരണ തെറ്റില്ലാതെ എഴുതാൻ കഴിവുള്ള കുട്ടികളെ

Cഎല്ലാ കുട്ടികളെയും പൊതുവെ

Dസ്കൂൾ മാഗസിനുകളിൽ എഴുതി കഴിവുതെളിയിച്ച കുട്ടികളെ

Answer:

C. എല്ലാ കുട്ടികളെയും പൊതുവെ

Read Explanation:

സർഗ്ഗാത്മകത (Creativity)

  • പുതിയതോ പുതുമയുള്ളതോ ആയ ഒരാശയത്തെയോ  വസ്തുവിനെയോ സൃഷ്ടിക്കാനോ കണ്ടെത്താനോ ഒരു വ്യക്തിക്കുള്ള ശേഷിയാണ് സർഗാത്മകത.

സർഗ്ഗാത്മകതയുടെ സവിശേഷതകൾ 

  • സാർവത്രികം
  • ജന്മസിദ്ധം / ആർജ്ജിതം
  • ആത്മനിഷ്ടം 
  • വിവ്രജന ചിന്തനത്തെ (Divergent thinking) ആശ്രയിച്ചിരിക്കുന്നു
  • പൂർണ്ണമായും നൈമിഷിക പ്രകടനമല്ല

സർഗ്ഗാത്മകതയുടെ ഘടകങ്ങൾ 

  • ഒഴുക്ക് (Fluency)
  • വഴക്കം (Flexibility)
  • മൗലികത (Orginality)
  • വിപുലീകരണം (Elaboration)

Related Questions:

ലീവ് വൈഗോട്സ്കിയുടെ അഭിപ്രായത്തിൽ വ്യക്തിക്ക് ബുദ്ധിപരമായ ധർമങ്ങൾ നിർവഹിക്കാൻ അയാൾ എത്തിച്ചേരേണ്ട ഭാഷണ മേഖല ഏത്?
താഴെ കൊടുത്തിട്ടുള്ളവയിൽ പഠന വൈകല്യത്തിന് കരണമായതിൽ പെടാത്തത് ഏത് ?
ആശാസ്യമായ പ്രതികരണം ഉണ്ടാകുമ്പോൾ അസുഖകരമായ ഏതെങ്കിലും ചോദകം പിൻവലിക്കപ്പെടുന്ന പ്രക്രിയ
പഠനത്തിൽ പ്രകടമായ പുരോഗതി രേഖപ്പെടുത്താൻ കഴിയാതിരിക്കുകയും, പിന്നീട് ദ്രുത പുരോഗതിയിലേക്ക് മാറാൻ കഴിയുന്നതുമായ ഘട്ടത്തെ എന്ത് പേരിൽ അറിയപ്പെടുന്നു ?
അഭിപ്രേരണ എത്രയായി തിരിച്ചിരിക്കുന്നു ?