പഠനത്തിൽ ട്രയൽ ആൻഡ് എറർ തിയറി ഏറ്റവും അഭികാമ്യം ആയിട്ടുള്ളത് ?
Aദൃശ്യ-ശ്രവ്യ രൂപത്തിലുള്ള പഠനത്തിന്
Bസ്വതന്ത്ര പഠനത്തിൽ
Cപ്രോഗ്രാം ചെയ്യപ്പെട്ട പഠന രീതിയിൽ
Dകളി രീതിയിൽ
Answer:
B. സ്വതന്ത്ര പഠനത്തിൽ
Read Explanation:
എഡ്വേർഡ് ലി തോൺഡൈക്ക് (Edward Lee Thorndike) (1874-1949):
- അമേരിക്കയിലെ കൊളംബിയ സർവകലാശാലയിൽ പ്രൊഫസർ ആയിരുന്നു ഇദ്ദേഹം.
- ശ്രമ-പരാജയ സിദ്ധാന്തത്തിന്റെ വക്താവ് എന്നറിയപ്പെടുന്നത് തോഡൈക്ക് ആണ്.
ശ്രമ-പരാജയ സിദ്ധാന്തം (Trial and Error Theory):
- ചോദകവും (Stimulus -s) പ്രതികരണവും (Response-R) തമ്മിലുള്ള സംയോഗ്മാണ്, ഈ പഠനത്തിന്റെ അടിസ്ഥാനം.
- ഇത്തരത്തിലുള്ള സംയോഗത്തെ, സംബന്ധം (Connection) എന്നു പറയുന്നു. അതിനാൽ, ഈ സിദ്ധാന്തത്തെ സംബന്ധ വാദം (Connectionism) എന്നും, ബന്ധ സിദ്ധാന്തം (Bond Theory) എന്നും അറിയപ്പെടുന്നു.
- ചോദക - പ്രതികരണങ്ങൾ ശക്തിപ്പെടുകയോ, ക്ഷയിക്കുകയോ ചെയ്യുന്നത് ശീല രൂപീകരണത്തിനോ, ശീല നിഷ്കാസനത്തിനോ കാരണമാകുന്നു.
- തെറ്റുകൾ വരുത്തിയിട്ട്, പിന്നീട് അത് തിരുത്തിയാണ് പഠനം നടത്തുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു.
- അതിനാൽ ഈ സിദ്ധാന്തത്തെ ശ്രമ-പരാജയ സിദ്ധാന്തം (Trial and Error Theory) എന്നും അറിയപ്പെടുന്നു.
- ഈ നിരീക്ഷണത്തിലൂടെ അദ്ദേഹം സിദ്ധാന്തിക്കുന്നത്, പല തവണ ശ്രമ-പരാജയം നടക്കുമ്പോൾ, ശരിയായ പഠനം നടക്കുന്നു എന്നാണ്.
ബന്ധ സിദ്ധാന്തത്തിന്റെ പ്രസക്തി:
- പ്രശംസ / സമ്മാനം എന്നിവ പ്രതികരണത്തെ / പഠനത്തെ പ്രബലപ്പെടുത്തുന്നതിന് സഹായിക്കുന്നു.
- Thorndike, തന്റെ സിദ്ധാന്തത്തിലൂടെ സന്നദ്ധതയുടെ (Readiness) പ്രാധാന്യം ഊന്നി പറയുന്നു.