App Logo

No.1 PSC Learning App

1M+ Downloads
പഠനത്തിൽ പിന്നോക്കം നിൽക്കുന്ന രമേഷ് മറ്റുള്ളവരുടെ അംഗീകാരത്തിനുവേണ്ടി സംഗീത മത്സരത്തിൽ പങ്കെടുക്കുകയും മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്‌തു. രമേഷിൻ്റെ ഈ പ്രവൃത്തി ഏത് പ്രതിരോധ തന്ത്രമാണ് ?

Aപ്രക്ഷേപണം

Bയുക്തീകരണം

Cഉദാത്തീകരണം

Dഅനുപൂരണം

Answer:

D. അനുപൂരണം

Read Explanation:

  •  പ്രതിരോധ തന്ത്രങ്ങൾ / സമായോജനതന്ത്രങ്ങൾ (Defence Mechanism / Adjustment Mechanism ) :- മോഹഭംഗങ്ങളിൽ നിന്നും മാനസിക സംഘർഷങ്ങളിൽ നിന്നും രക്ഷപ്പെടാനോ / പ്രതിരോധിക്കാനോ വേണ്ടി വ്യക്തികൾ സ്വീകരിക്കുന്ന തന്ത്രങ്ങൾ. ഇത്തരം തന്ത്രങ്ങളിലൂട മാനസിക സംഘർഷങ്ങളെ ലഘൂകരിക്കാനോ ഒഴിവാക്കാനോ കഴിയും 
  • പ്രധാനപ്പെട്ട  പ്രതിരോധ തന്ത്രങ്ങൾ  
    1. അനുപൂരണം (Compensation)
    2. നിഷേധം (Denial)
    3. ദമനം  (Repression)
    4. യുക്തീകരണം (Rationalization)
    5. ഉദാത്തീകരണം (Sublimation)
    6. പ്രക്ഷേപണം (Projection)
    7. താദാത്മീകരണം (Identification)
    8. പശ്ചാത്ഗമനം (Regression)
    9. ആക്രമണം (Agression)
  • അനുപൂരണം (Compensation) :- ഒരു രംഗത്തുള്ള പോരായ്‌മ മറ്റൊരു രംഗത്തുള്ള ശക്തിയിലൂടെ മറയ്ക്കാൻ ശ്രമിക്കുന്ന തന്ത്രമാണ് അനുപൂരണം.
    • ഉദാ: പഠനകാര്യങ്ങളിൽ മികവ് പുലർത്താൻ കഴിയാത്ത കുട്ടി കായിക പ്രവർത്തനങ്ങളിലെ മികവിലൂടെ തൻ്റെ ആത്മാഭിമാനം വീണ്ടെടുക്കാൻ ശ്രമിക്കുന്നു.

Related Questions:

മക്കളില്ലാത്ത ധനാഢ്യനായ തോമസ്, സാമൂഹ്യ സേവന പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്നു ഇത് ഏത് തരം സംയോജകമായ തന്ത്രമാണ് ?
ദത്തശേഖരണത്തിന് വ്യാപകമായി ഉപയോഗിക്കപ്പെടുന്ന രീതി :
ഒരു വ്യക്തിയുടെ സവിശേഷതകൾ എത്രമാത്രമുണ്ടെന്നും എത്ര തീവ്രതയിലുണ്ടെന്നും നന്നായി ലഭിക്കുന്നത് ഏതിൽ നിന്നാണ് ?
ഒരു സമൂഹാലേഖത്തിൽ ഒരു സംഘമായി പ്രവർത്തിക്കുന്നവർ അറിയപ്പെടുന്നത് ?
നിഷേധം, ധമനം, യുക്തീകരണം, തഥാത്മീകരണം, ആക്രമണം തുടങ്ങിയവ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?