App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തതിൽ പഠിതാക്കളെ പ്രചോദിപ്പിക്കുന്നതിന് ഉപയോഗിക്കാവുന്ന തന്ത്രങ്ങളിൽ പെടാത്തത് ഏത് ?

Aപഠനാനുഭവങ്ങൾ കുട്ടിയുടെ കഴിവിനും താൽപര്യത്തിനും അനുസരിച്ച് ശിശു സൗഹൃദ പരമായി നൽകുക

Bകഴിവിന് ഉപരിയായിട്ടുള്ള ലക്ഷ്യങ്ങൾ ചിട്ടപ്പെടുത്തുക

Cപുതുമയുള്ള പ്രവർത്തനങ്ങൾ നൽകുക

Dദൈനം ദിന ജീവിതവുമായി പഠനത്തെ ബന്ധിപ്പിക്കുക

Answer:

B. കഴിവിന് ഉപരിയായിട്ടുള്ള ലക്ഷ്യങ്ങൾ ചിട്ടപ്പെടുത്തുക

Read Explanation:

  • അഭിപ്രേരണ / പ്രചോദനം (Motivation)

ഒരു പ്രവര്‍ത്തനത്തിലേര്‍പ്പെടുന്നതിനും മുമ്പോട്ടുനയിക്കപ്പെടുന്നതിനും പ്രേരണാശക്തിയായി നില്‍ക്കുന്ന ചിന്താഘടകമാണ് (അന്ത:ചോദനയാണ്പ്രചോദനം.

അഭിപ്രേരണ കുട്ടികളില്‍ സൃഷ്ടിക്കുവാനുള്ള മാര്‍ഗ്ഗങ്ങള്‍:-

1. ലക്ഷ്യം നിര്‍ണ്ണയിക്കല്‍

  • പഠനത്തെ യഥാര്‍ത്ഥ ജീവിതവുമായി ബന്ധിപ്പിക്കുക. 
  • പഠനസന്ദര്‍ഭത്തെ പ്രശ്നങ്ങളായി അവതരിപ്പിക്കുക.
  • മാനസികവും ബുദ്ധിപരവുമായ അസന്തുലിതാവസ്ഥ സൃഷ്ടിക്കുക. 
  • പഠനപ്രശ്നവുമായി ബന്ധപ്പെട്ട് സ്വന്തം അഭിരുചിയ്ക്കും താത്പര്യത്തിനുമനുസരിച്ച് മേഖലകളും ശേഷികളും അവരവരുടെ നിലവാരത്തിനനുസരിച്ച് സ്വയം തിരഞ്ഞെടുക്കുവാന്‍ വേണ്ട കൈത്താങ്ങലുകള്‍ നല്‍കുക. 

2. ഹൃദ്യമായ അന്തരീക്ഷം സൃഷ്ടിക്കുക

  • ശിശുകേന്ദ്രീകൃത പഠനരീതിയുടെ പ്രയോഗം
  • ആകര്‍ഷകമായ ഭൌതീക ചുറ്റുപാട്
  • രസകരമായ പഠനാനുഭവങ്ങളുടെ ലഭ്യത
3. പരസ്പര സഹകരണം പ്രോത്സാഹിപ്പിക്കുക
  • ജനാധിപത്യരീതിയിലുള്ള ഇടപെടലുകള്‍
  • തുല്യാവസരങ്ങളുടെ ലഭ്യത
  • പഠനം പങ്കിടുവാനുള്ള അവസരം
4. അഹംബദ്ധത വര്‍ദ്ധിപ്പിക്കുക
  • ആത്മവിശ്വാസം നല്‍കുക/വര്‍ദ്ധിപ്പിക്കുക
  • സ്വയം വിലയിരുത്താനുള്ള അവസരം
  • കൂടുതല്‍ ആത്മാവിഷ്കാരത്തിനുള്ള അവസരം നല്‍കുക
  • പ്രശംസയും അഭിനന്ദനവും

5. നേട്ടങ്ങളെക്കുറിച്ചുള്ള അറിവു നല്‍കുന്നു

  • പഠനപുരോഗതി അറിയിക്കുന്നു
  • തത്സമയവിലയിരുത്തല്‍
  • നേട്ടങ്ങളെക്കുറിച്ചു സ്വയം ബോധ്യപ്പെടുന്നു
  • ഉല്‍പ്പന്നങ്ങളും വിലയിരുത്തലും സൂക്ഷിച്ചുവെയ്ക്കുന്നു
6.വൈവിധ്യതയുള്ള പഠനപ്രവര്‍ത്തനങ്ങള്‍
  • നൂതനവും ആകര്‍ഷകവുമായ പ്രവര്‍ത്തനം
  • മനശാസ്ത്രപരവും ബോധനശാസ്ത്രപരവുമായ തത്വങ്ങളില്‍ അധിഷ്ഠിതവുമായ പ്രവര്‍ത്തനം
  • ദൃശ്യശ്രവ്യ ഉപകരണങ്ങളുടെ ഉപയോഗം

Related Questions:

താദാത്മീകരണ സമായോജന തന്ത്രത്തിന്റെ ഉദാഹരണം തിരിച്ചറിയുക ?
ഏറ്റവും അപകടകരമായ പ്രതിരോധ തന്ത്രം?
പ്രോജക്ട് മെത്തേഡിന്റെ ആദ്യ പ്രയോക്താവ്?
ജീവശാസ്ത്രപരമായ തെളിവുകളും ക്രിമിനൽ 'അന്വേഷണത്തിലെ പ്രതിയും തമ്മിലുള്ള ബന്ധം സ്ഥാപിക്കാനുപയോഗിക്കുന്ന ഒരുലബോറട്ടറി സാങ്കേതികതയാണ്
സോനാ തൻ്റെ പോരായ്മകളിൽ നിന്നും രക്ഷ നേടുന്നതിനായി മറ്റുള്ളവരുടെ വിജയത്തിലും പ്രസിദ്ധിയിലും ഭാഗമാകുന്നു. സോന പ്രയോഗിക്കുന്ന സമായോജന തന്ത്രം ഏത് ?