App Logo

No.1 PSC Learning App

1M+ Downloads
പഠിക്കേണ്ട പാഠഭാഗങ്ങൾ താരതമ്യേനെ കാഠിന്യം ഉള്ളതും പഠിതാക്കൾക്ക് മുന്നറിവില്ലാത്തതും ആണെങ്കിൽ ആ പഠനഗ്രാഫ് എങ്ങനെയായിരിക്കും ?

Aകോൺവെക്സ്

Bകോൺകേവ്

Cഫാസ്റ്റ് പ്രോഗ്രസീവ്

Dപ്ലാറ്റ്യു

Answer:

B. കോൺകേവ്

Read Explanation:

പഠന വക്രം (Learning Curve)

  • ആവർത്തന പരിശീലനത്തിലൂടെ കൈവരിക്കുന്ന പുരോഗതിയെ കാണിക്കുന്ന ലേഖീയ ചിത്രീകരണമാണ് പഠന വക്രം 
  • പഠിതാവിൻ്റെ പഠനം എങ്ങനെ മെച്ചപ്പെട്ടു എന്നതിൻ്റെ രേഖ കൂടിയാണിത്.

വിവിധതരം പഠന വക്രങ്ങൾ

പഠനം ആന്തരികവും ബാഹ്യവുമായ നിരവധി ഘടകങ്ങളാൽ
നിയന്ത്രിക്കപ്പെടുന്നു. അതിെന്റെ ഫലമായി 4 തരം വക്രങ്ങൾ
രൂപെപ്പെടുന്നു.  

  1. ഋജുരേഖാവക്രം  (Straight Line Curve)
  2. ഉൻമധ്യവക്രം (Convex Curve)

  3. നതമധ്യവക്രം (Concave Curve)

  4. സമ്മിശ്രവക്രം (Mixed Curve)

 

നതമധ്യവക്രം (Concave Curve)

  • തുടക്കത്തിൽ പഠന പുരോഗതി മന്ദഗതിയിൽ 
  • ക്രമേണ വർധിക്കുന്നു 
  • ധനത്വരണ പഠന വക്രം (Positively Accelerated Learning Curve) എന്നും അറിയപ്പെടുന്നു
  • പ്രവർത്തനം പ്രയാസകരമായിരിക്കുകയോ, സമാനപ്രവർത്തനങ്ങളിൽ മുൻപരിചയം ഇല്ലാതെ വരുമ്പോഴോ ഇത്തരം പഠന വക്രംങ്ങൾ ഉണ്ടാകുന്നു 

 


Related Questions:

Social cognitive learning exemplifies:
കുട്ടികളെ 'ലിറ്റിൽ സയന്റിസ്റ്' എന്ന് വിശേഷിപ്പിച്ചതാര് ?
ഫലത്തെ കുറിച്ചുള്ള അറിവ് കുട്ടികൾക്ക് നൽകി കൊണ്ടിരുന്നാൽ കുട്ടികൾ യത്നിച്ചു തുടരെത്തുടരെ വിജയം വരിക്കുന്നതിന് സഹായകമാവുമെന്ന ആശയത്തിന്റെ സാങ്കേതിക പദം ?
'ടെർമിനൽ ഫീഡ്ബാക്ക്' എന്നത് പഠനത്തെ സംബന്ധിച്ചു പഠിതാവിന് നൽകുന്നത്?
ഗ്വിൽൽഫോർഡിന്റെ ത്രിമാന ബുദ്ധി സിദ്ധാന്തത്തിലെ ഘടകം അല്ലാത്തത് ?