App Logo

No.1 PSC Learning App

1M+ Downloads
പഠിതാക്കൾക്ക് അഹംബോധവും അവർ മുൻപ് പരിചയപ്പെട്ട ആത്മാദരം, ആത്മാഭിമാനം തുടങ്ങിയ ആശയങ്ങളുമായി താരതമ്യം ചെയ്യുന്നതിന് അവസരവും നൽകണം എന്നത് ആരുടെ തത്വമാണ് ?

Aകാൾ റോജേഴ്സ്

Bവാട്സൺ

Cസിഗ്മണ്ട് ഫ്രോയ്ഡ്

Dതോൺഡൈക്ക്

Answer:

A. കാൾ റോജേഴ്സ്

Read Explanation:

  • ഓരോ വ്യക്തിക്കും തന്റെ വിധിയെ തിരുത്തിയെഴുതാനും തന്റെ സ്വത്വത്തെ താനാഗ്രഹിക്കുന്ന രീതിയിൽ സാക്ഷാത്കരിക്കാനും കഴിയുമെന്ന് ഉദ്ഘോഷിച്ച വ്യക്തിയാണ് കാൾ റോജേഴ്സ് വ്യക്തിയുടെ ആത്മബോധത്തെ തട്ടിയുണർത്തുകയാണ് വേണ്ടത്. കുട്ടികളുടെ കാര്യത്തിൽ അധ്യാപകർ ഈ ഉത്തരവാദിത്തം നിർവഹിക്കണമെന്ന് റോജേഴ്സ് കരുതുന്നു.
  • പ്രശ്നങ്ങൾ പരിഹരിച്ചുകൊടുക്കുകയല്ല വേണ്ടത്. മറിച്ച് അത് സ്വയം പരിഹരിക്കാനുള്ള കഴിവും ആത്മവിശ്വാസവും വളർത്തുകയാണ്. 
  • ഒരു വ്യക്തിക്കും മറ്റൊരാളെ പഠിപ്പിക്കാനാവില്ലെന്നും മറിച്ച് പഠനത്തെ സുഗമമാക്കാനേ സാധിക്കൂ എന്നും റോജേഴ്സ് ചൂണ്ടിക്കാട്ടി ഫലപ്രദമായ പഠനത്തിന് ചില ഉപാധികൾ അദ്ദേഹം മുന്നോട്ടുവെക്കുന്നു.
  • ഒരു വ്യക്തിക്കും മറ്റൊരാളെ പഠിപ്പിക്കാനാവില്ലെന്നും മറിച്ച് പഠനത്തെ സുഗമമാക്കാനേ സാധിക്കൂ എന്നും റോജേഴ്സ് ചൂണ്ടിക്കാട്ടി
  • ഫലപ്രദമായ പഠനത്തിന് ചില ഉപാധികൾ അദ്ദേഹം മുന്നോട്ടുവെക്കുന്നു. കുട്ടിക്കു ബന്ധമുള്ള യഥാർഥ പഠനപ്രശ്നങ്ങളുമായി കുട്ടിയെ ബന്ധപ്പെടുത്തണം
    • അധ്യാപകൻ പഠിതാവുമായി താദാത്മ്യം പ്രാപിക്കണം 2.
    • അധ്യാപകൻ ഊഷ്ടളതയോടെ പഠിതാവിനെ സ്വീകരിക്കണം 
    • അധ്യാപകന് പഠിതാവിനോട് ഉപാധികളില്ലാത്ത താത്പര്യം വേണം 
    • പുതിയ സന്ദർഭത്തിൽ കുട്ടിക്കുണ്ടാവുന്ന പ്രശ്നങ്ങൾ അനുതാപത്തോടെ ഉൾക്കൊള്ളണം

Related Questions:

ഫ്രോയിഡിൻ്റെ മനോ-ലൈംഗിക വികസന ഘട്ടമായ പൃഷ്ടഘട്ടത്തിന്റെ കാമോദീപക മേഖല ?
അബ്രഹാം മാസ്ലോയുടെ ആവശ്യങ്ങളുടെ ശ്രേണിയിൽ (Hierarchy of Needs) ഒരു വ്യക്തിക്ക് തൻറെ കഴിവിനനുസരിച്ച് എത്തിച്ചേരാവുന്ന ഉയർന്ന തലം ?
ഫ്രോയിഡിൻ്റെ മനോ-ലൈംഗിക വികസനത്തിലെ ആദ്യ വികസന മേഖല :
വാസനാപരമായ ആവശ്യങ്ങളെയും പരിസ്ഥിതി സാഹചര്യങ്ങളെയും ഇണക്കി ചേർക്കുന്ന വ്യക്തിത്വത്തിൻ്റെ ഘടന ?
"ജനിതക ഘടനയുടെ പ്രവർത്തന ഫലമായി ശരീരത്തിൽ ഉണ്ടാകുന്ന നൈസർഗ്ഗികവും പെട്ടെന്ന് ഉള്ളതുമായ മാറ്റങ്ങൾ ആണിത്"- ഇത് എന്തിനെ സൂചിപ്പിക്കുന്നു?