വ്യക്തിത്വത്തിൻ്റെ ചലനാത്മകതയെ സംബന്ധിക്കുന്ന സിദ്ധാന്തം
മനുഷ്യ മനസിന് 3 തലങ്ങൾ ഉണ്ട്
- ബോധമനസ്സ് (Conscious Mind)
- ഉപബോധമനസ്സ് (Subconscious Mind)
- അബോധമനസ്സ് (Unconscious Mind)
ബോധമനസ്സ്
- ഒരു പ്രത്യക സന്ദർഭത്തിൽ നമ്മുടെ ബോധത്തിൻ്റെ ഉപരിതലത്തിൽ ലഭ്യമായ ഓർമ്മകൾ, ചിന്തകൾ, ആഗ്രഹങ്ങൾ എന്നിവ അടങ്ങുന്ന തലം
ഉപബോധമനസ്സ്
- വ്യക്തിക്ക് പൂർണമായ ബോധം ഇല്ലാത്തതും എന്നാൽ പെട്ടെന്നു തന്നെ ബോധതലത്തിൽ കൊണ്ടുവരാവുന്നതുമായ അനുഭവങ്ങൾ
അബോധമനസ്സ്
- ചില തീവ്ര അനുഭവങ്ങൾ മനസിൻ്റെ അടിത്തട്ടിലേക്ക് തള്ളി നീക്കപ്പെടുന്നു.
- ഇത് ഒരു പ്രത്യേക നിമിഷത്തിൽ ഓർത്തെടുക്കാനാകില്ല
- സാധാരണ രീതിയിൽ ഇവയെ ബോധത്തിൻ്റെ ഉപരിതലത്തിലേക്ക് കൊണ്ട് വരാനും കഴിയില്ല
- വ്യവഹാരത്തെ ഏറ്റവും അധികം സ്വാധീനിക്കുന്ന തലം